കെ.എസ്.ആര്‍.ടി.സി കാട്ടാമ്പാക്ക് ബസ് സര്‍വിസ് പുനരാരംഭിച്ചു
കടുത്തുരുത്തി: കലക്ഷന്‍ കുറവായെന്ന കാരണത്താല്‍ വൈക്കം-കടുത്തുരുത്തി-കാട്ടാമ്പാക്ക് -കുറവിലങ്ങാട് റൂട്ടില്‍ നിര്‍ത്തലാക്കിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് മോന്‍സ് ജോസഫ് എം.എല്‍.എയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് സര്‍വിസ് പുനരാരംഭിച്ചു.
രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന കടുത്തുരുത്തി-കാട്ടാമ്പാക്ക് - കുറവിലങ്ങാട് റൂട്ടില്‍ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഉപകരിക്കുന്ന വിധത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തിവന്നിരുന്നത്. എന്നാല്‍ സംസ്ഥാനത്തൊട്ടാകെ 10000 രൂപയില്‍ താഴെ കലക്ഷനുള്ള എല്ലാ സര്‍വിസുകളും നിര്‍ത്തലാക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കാട്ടാമ്പാക്ക് സര്‍വിസും പ്രതിസന്ധിയിലായത്. ഈ ദുരവസ്ഥ പരിഹരിക്കണമെന്നും ജനങ്ങളുടെ ഏക ആശ്രയമായ കാട്ടാമ്പാക്ക് ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടു അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നിവേദനം സമര്‍പ്പിച്ചിരുന്നു.
1996 ല്‍ നിയമസഭാ അംഗമായി വന്ന സന്ദര്‍ഭത്തില്‍ അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി പി.ആര്‍. കുറുപ്പിന് എം.എല്‍.എ. എന്ന നിലയില്‍ സമര്‍പ്പിച്ച പ്രഥമ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടാമ്പാക്ക് വഴി തുടങ്ങിയ സര്‍വിസാണ് ഇപ്പോള്‍ കലക്ഷന്‍ പ്രശ്‌നം ഉന്നയിച്ച് നിര്‍ത്തലാക്കിയതെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി.
അന്നത്തെ മന്ത്രി ബസ് റൂട്ട് മാത്രമല്ല, സര്‍വിസ് നടത്താനുള്ള ബസും അനുവദിക്കുകയുണ്ടായി. ഇത് പ്രയോജനപ്പെടുത്തിയാണ് കാട്ടാമ്പാക്കില്‍ ഇതുവരെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് നടത്തിയിരുന്നത്.
യാത്രാസൗകര്യം ഏറ്റവും കുറവുള്ള സ്ഥലങ്ങളില്‍ ലാഭനഷ്ടകണക്കു മാത്രം നോക്കാതെ സാമൂഹ്യ ഉത്തരവാദിത്വത്തോടെ പൊതുനന്മയെ കരുതി ബസ് സര്‍വിസ് തുടരണമെന്നുള്ള മോന്‍സ് ജോസഫ് എം.എല്‍.എയുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയരക്ടര്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഓപ്പറേഷന്‍സും വൈക്കം ഡിപ്പോ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഈ നിര്‍ദേശം പാലിച്ചാണ് വൈക്കം-കടുത്തുരുത്തി- കാട്ടാമ്പാക്ക്-കുറവിലങ്ങാട് റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസ് പുനരാരംഭിച്ചിട്ടുള്ളത്. ബസ് സര്‍വിസ് പുനരാരംഭിച്ചത് ഉള്‍പ്രദേശങ്ങളിലുള്ള യാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ ആശ്വാസമായിട്ടുണ്ട്.
പുതിയ സര്‍വിസിന് പൗരാവലിയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. ബസ് സര്‍വിസ് പുനരാരംഭിക്കാന്‍ ആത്മാര്‍ഥമായി നടപടി സ്വീകരിച്ച മോന്‍സ് ജോസഫ് എം.എല്‍.എ യെ നാട്ടുകാര്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."