HOME
DETAILS

അതിരൂപത ഭൂമിയിടപാട്: വത്തിക്കാന്റെ ഇടപെടല്‍; ആലഞ്ചേരിയെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി

  
backup
June 22 2018 | 17:06 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%aa%e0%b4%a4-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%a4%e0%b5%8d

കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ വത്തിക്കാന്റെ ഇടപെടല്‍. അതിരൂപതയില്‍ പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവിട്ടു. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെയാണ് നിയമിച്ചത്. എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. എന്നാല്‍, ഭരണ ചുമതലയുണ്ടായിരിക്കില്ല.
ഭൂമി വില്‍പന വിവാദമാകുകയും വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ അതിരൂപതയിലെ ഒരുവിഭാഗം വൈദികരും വിശ്വാസികളും പരസ്യമായി രംഗത്തുവരികയും ചെയ്തതോടെ ദൈനംദിന ഭരണചുമതല കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്നു മാറ്റി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്തിന് സീറോ മലബാര്‍ സഭ സിനഡ് നല്‍കിയിരുന്നു. എന്നാല്‍, പ്രധാന തീരുമാനങ്ങള്‍ ആലഞ്ചേരിയോട് ചര്‍ച്ച ചെയ്ത് മാത്രമേ എടുക്കാവൂവെന്ന് സിനഡ് നിര്‍ദേശിച്ചിരുന്നു. അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റപ്പെട്ടതോടെ ആലഞ്ചേരിയുടെ പ്രവര്‍ത്തന ആസ്ഥാനം കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് മാറ്റിയിരുന്നു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങള്‍ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആയിരിക്കും. ഇപ്പോള്‍ നിലവിലുള്ള അതിരൂപതാ ആലോചനാസംഘം, സാമ്പത്തികകാര്യസമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവര്‍ത്തനം അഡ്മിനിസ്‌ട്രേറ്റര്‍ നിയമനത്തോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഈ സമിതികളില്‍ മാറ്റംവരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികാരമുണ്ടാകും.
മാര്‍ ജേക്കബ് മനത്തോടം ഇപ്പോള്‍ സി.ബി.സി.ഐ ഹെല്‍ത്ത് കമ്മിഷന്‍ മെംബര്‍, സീറോ മലബാര്‍ വിശ്വാസ പരിശീലന കമ്മിഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. അതിരൂപതയുടെ പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ എന്ന ചുമതലയ്‌ക്കൊപ്പം പാലക്കാട് രൂപതയുടെ മെത്രാനെന്ന നിലയിലുള്ള ഉത്തരവാദിത്വവും മാര്‍ ജേക്കബ് മനത്തോടത്തിനു തന്നെയാണ്. 23ന് വൈകിട്ട് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കായില്‍ വച്ച് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജംബത്തിസ്താ ദിക്വാത്രോയുടെ സാന്നിധ്യത്തില്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനമേറ്റെടുക്കും.
അതേസമയം, തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ വത്തിക്കാന് ബോധ്യമായെന്നതിന്റെ തെളിവാണ് പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമെന്ന് എ.എം.ടി പ്രവര്‍ത്തകര്‍ പ്രതികരിച്ചു. പ്രശ്‌നങ്ങള്‍ വത്തിക്കാന് നേരിട്ട് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴുള്ള ഈ നടപടി. വത്തിക്കാന് രൂപതയുടെ കാര്യങ്ങളില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും അതിനാലാണ് നടപടിക്ക് താമസം നേരിട്ടതെന്നും എ.എം.ടി പ്രവര്‍ത്തകര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  16 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  16 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  16 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  16 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  16 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  16 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  16 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  16 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  16 days ago