HOME
DETAILS

ജനകീയം 2017: ഒരു കോടി രൂപയുടെ ധനസഹായം നല്‍കി

  
backup
April 10 2017 | 18:04 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af%e0%b4%82-2017-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b0%e0%b5%82%e0%b4%aa%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a7


പാലാ: മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ സി.എ ലതയുടെ നേതൃത്വത്തില്‍ പാലാ റവന്യൂ ഡിവിഷന് കീഴില്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ജനകീയം 2017 ല്‍ ആകെ 10046500 രൂപയുടെ ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു വിതരണം ചെയ്തു. ഇതില്‍ പരിഗണനക്കു വന്ന 3333 അപേക്ഷകളിലാണ് നടപടി.
വൈക്കം താലൂക്കിലെ 580 അപേക്ഷകര്‍ക്കായി 6946500 രൂപയും മീനച്ചില്‍ താലൂക്കിലെ 276 അപേക്ഷകര്‍ക്കായി 31 ലക്ഷം രൂപയും നല്‍കി. ആകെ ലഭിച്ച 3333 അപേക്ഷകളില്‍ 2059 എണ്ണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയില്‍ നിന്നുള്ള ധനസഹായത്തിനും ബാക്കിയുള്ള 1274 എണ്ണം വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് മറ്റ് അപേക്ഷകള്‍ക്കുമായിരുന്നു.
നേരത്തെ ലഭിച്ച ഈ അപേക്ഷകള്‍ എല്ലാം ഇതിനകം തന്നെ തീര്‍പ്പാക്കി. ജനസമ്പര്‍ക്കം- ജനകീയം 2017 പദ്ധതിയില്‍ ഇന്നലെ പുതുതായി 400 അപേക്ഷകളില്‍ ധനസഹായത്തിനുള്ള 20 അപേക്ഷകള്‍ ഉടന്‍ തന്നെ തീര്‍പ്പാക്കി ധനസഹായം നല്‍കി. റവന്യൂ ഒഴികെയുള്ള മറ്റുവകുപ്പുകളുടെ പരിഗണനക്കായി 856 അപേക്ഷകള്‍ ലഭിച്ചു.
രാവിലെ 10ന് ആരംഭിച്ച പരിപാടിയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘടിപ്പിച്ചത്. പ്രധാന വേദിയില്‍ ജില്ലാ കലക്ടര്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിച്ചു. പുറമേ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതിന് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.
റവന്യൂ വകുപ്പിന്റെ അപേക്ഷകള്‍ പരിഗണിക്കുന്നതിനായി വൈക്കം-മീനച്ചില്‍ താലൂക്കുകള്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ ഉണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സംഘടിപ്പിച്ച വികസന ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി.
കഴിഞ്ഞ 10 മാസത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുന്നതായിരുന്നു ചിത്ര പ്രദര്‍ശനം. എ.ഡി.എം കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ കലക്ടര്‍ സി.എ ലത ജനകീയം 2017 ഉദ്ഘാടനം ചെയ്തു.
പാല ആര്‍.ഡി.ഒ മുഹമ്മദ് സഹീര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ സണ്ണി ജോണ്‍, ഡാലിസ് ജോര്‍ജ്ജ്, വത്സാ വര്‍ഗീസ് എന്നിവരും വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  23 minutes ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  30 minutes ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  41 minutes ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  44 minutes ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  an hour ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  an hour ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago