HOME
DETAILS

കേരളത്തിന്റെ പ്രവാസി വരുമാനം  കുത്തനെ ഇടിയുമെന്ന് വിലയിരുത്തല്‍

  
backup
May 12 2020 | 03:05 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%b5%e0%b4%b0%e0%b5%81
 
 
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പ്രവാസി വരുമാനത്തില്‍ ഈ വര്‍ഷം 20 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് വിലയിരുത്തല്‍. കൊവിഡിന് മുന്‍പ് തന്നെ 2,400 കോടി രൂപയുടെ കുറവുണ്ടായിരുന്നു. പ്രതിസന്ധി വര്‍ധിച്ചാല്‍ 1.25 ലക്ഷം കുടുംബങ്ങളെ ഇതു നേരിട്ടു ബാധിക്കുമെന്നാണ് സൂചന.
2018-19 കാലത്ത് കേരളത്തിലേക്കുള്ള പ്രവാസി വരുമാനം 2,42,535 കോടി രൂപയായിരുന്നു. 2017-18 കാലത്ത് 2,11,784 കോടിയും 2016-17 കാലത്ത് 2,38,085 കോടിയും 2015 -16 കാലത്ത് 1,85,161 കോടിയുമായിരുന്നു. ഇന്ത്യയിലേക്കെത്തുന്ന പ്രവാസി വരുമാനത്തിന്റെ 19 ശതമാനം% കേരളത്തിലേക്കാണ്. സഊദി അറേബ്യയില്‍ നിന്ന് 39 ശതമാനവും യു.എ.ഇയില്‍ നിന്ന് 23 ശതമാനവും ഒമാനില്‍ നിന്ന് ഒന്‍പതു ശതമാനവും കുവൈത്തില്‍ നിന്ന് ആറു ശതമാനവും ബഹ്‌റൈനില്‍ നിന്ന് നാലു ശതമാനവും ഖത്തറില്‍ നിന്ന് ഒന്‍പതു ശതമാനവുമാണ് പ്രവാസി വരുമാനം എത്തുന്നത്. 
കേരള കുടിയേറ്റ സര്‍വേ 2018 പ്രകാരം പ്രവാസികളുടെ എണ്ണം 21 ലക്ഷമാണ്. ഇതില്‍ 89 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങിലാണ്. കൊവിഡ് പ്രതിസന്ധിയില്‍ മടങ്ങിവരാന്‍ രജിസ്റ്റര്‍ ചെയ്തത് 4,42,000 പേരാണ്. ആകെ പ്രവാസികളുടെ 20 ശതമാനം നാട്ടിലേക്കു മടങ്ങിയാല്‍ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും. 
പ്രവാസി നിക്ഷേപമായും സ്വകാര്യ കൈമാറ്റത്തിലൂടെയും കഴിഞ്ഞ വര്‍ഷം എത്തിയത് 2,40,000 കോടി രൂപയാണ്. ഈ വര്‍ഷം 2,60,000 കോടിയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ കൊവിഡിനു മുന്‍പു തിരിച്ചടിയായിരുന്നു. ജനുവരി-ഫെബ്രുവരി മാസത്തില്‍ തന്നെ 2,400 കോടി കുറഞ്ഞു. മാര്‍ച്ച്, എപ്രില്‍, മെയ് മാസങ്ങളിലെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല. ഒരു ലക്ഷം പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുമെന്നാണ് പ്രാഥമിക കണക്ക്. 
സര്‍ക്കാര്‍ താല്‍കാലിക സഹായം നീട്ടുമ്പോഴും മുന്നില്‍ പ്രതിസന്ധിയുടെ നാളുകളാണ് വരാനിരിക്കുന്നത്. പ്രവാസി പണത്തിന്റെ വരവു കുറഞ്ഞാല്‍ 1.25 ലക്ഷം കുടുംബങ്ങളെ നേരിട്ടു ബാധിക്കുമെന്നാണ് ആദ്യ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വ്യവസായം, റിയല്‍ എസ്റ്റേറ്റ്, സമ്പാദ്യം, നിക്ഷേപം എന്നിവയിലുണ്ടാകുന്ന മാന്ദ്യവും തിരിച്ചടിയാകും.
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  36 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  3 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  4 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago