HOME
DETAILS

തൊഴിലുറപ്പ് പദ്ധതിയില്‍ 15.64 കോടിയുടെ കുടിശിക

  
backup
April 10 2017 | 18:04 PM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d-5


തൊടുപുഴ: ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ 15 കോടി 64 ലക്ഷം രൂപയുടെ കുടിശിക. കേന്ദ്രസര്‍ക്കാര്‍ പണം നല്‍കാത്തതാണു പ്രതിസന്ധിക്കു കാരണമെന്ന ആരോപണവുമായി ത്രിതല പഞ്ചായത്തുകള്‍ രംഗത്ത്.
ജില്ലയിലെ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലായി കോടികളുടെ കുടിശികയാണു തൊഴിലാളികളുടെ വേതന ഇനത്തിലും ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തിലും നല്‍കാനുള്ളത്. ആയിരക്കണക്കിനു തൊഴിലുറപ്പ് തൊഴിലാളികള്‍ ഇതോടെ വഴിയാധാരമായി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ മാത്രം അഞ്ചു കോടി രൂപ വിതരണം ചെയ്യാനുണ്ട്.
ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ഏഴു പഞ്ചായത്തുകളാണു നിലവിലുള്ളത്. തോട്ടങ്ങളിലെ ജോലി ഉപേക്ഷിച്ചു തൊഴിലുറപ്പു ജോലികള്‍ക്ക് എത്തുന്നത് ആയിരക്കണക്കിനു തൊഴിലാളികളാണ്. ഉപകരണങ്ങള്‍ വാങ്ങിയ ഇനത്തിലും തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന ഇനത്തിലുമാണു 16 കോടിയോളം രൂപ വിതരണം ചെയ്യാനുള്ളത്.
 കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ചിട്ടും ഇന്നുവരെ കുടിശിക വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. ഇതോടെ ഈ വര്‍ഷം ആരംഭിക്കാനിരിക്കുന്ന വിവിധ പദ്ധതികള്‍ മുടങ്ങുമെന്ന അവസ്ഥയിലാണു ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍. ഈ മാസമാണു പല പഞ്ചായത്തുകളും പുതിയ തൊഴിലുറപ്പ് പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വേതനം കുടിശികയായതിനാല്‍ പലരും തൊഴിലുറപ്പ് ഉപേക്ഷിക്കുമെന്ന് പഞ്ചായത്തുകളെ അറിയിച്ചു.
ഇതോടെ പഞ്ചായത്തുകളുടെ പല നിര്‍മാണ പദ്ധതികളും അവതാളത്തിലായി. മാര്‍ച്ച് 31നു മുന്‍പു പണം നല്‍കാമെന്നാണു ത്രിതല പഞ്ചായത്തുകള്‍ തൊഴിലാളികളോടു പറഞ്ഞിരുന്നത്.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കാതെ വന്നതോടെ പഞ്ചായത്തുകളും വെട്ടിലായി. വിഷുവിനും ഈസ്റ്ററിനും മുന്നോടിയായി പണം ലഭിക്കുമെന്നാണു പഞ്ചായത്തുകളുടെ ഇപ്പോഴത്തെ പ്രതീക്ഷ. മഴവെള്ള സംഭരണി നിര്‍മാണം, തടയണ നിര്‍മാണം, കാലിത്തൊഴുത്ത് നിര്‍മാണം, കുളം, ഫാം, മണ്ണ് സംരക്ഷണം, അങ്കണവാടി നിര്‍മാണം, തരിശുഭൂമി കൃഷിയോഗ്യമാക്കല്‍ എന്നിങ്ങനെയുള്ള തൊഴിലുറപ്പ് പദ്ധതികളിലെ തൊഴിലാളികള്‍ക്കാണു ജോലികള്‍ പൂര്‍ത്തീകരിച്ചു മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കൂലി ലഭിക്കാത്തത്. നിര്‍മാണ ജോലികള്‍ക്കായി മണല്‍, മെറ്റല്‍, കല്ല്, സോളിങ് എന്നിവ വാങ്ങിയ ഇനത്തില്‍ കരാറുകാര്‍ക്കും പണം നല്‍കിയിട്ടില്ല.
ഇപ്പോള്‍ നടന്നുവരുന്ന ജോലികള്‍ക്കു കരാറുകാര്‍ അസംസ്‌കൃത വസ്തുക്കള്‍ നല്‍കാന്‍ തയാറാകുന്നില്ല. നിലവില്‍ ഹൈറേഞ്ച് മേഖലയില്‍ ക്വാറികള്‍ അടച്ചുപൂട്ടിയതോടെ 100 കിലോമീറ്റര്‍ അകലെ നിന്നാണു കല്ലും അനുബന്ധ സാമഗ്രികളും സ്ഥലത്ത് എത്തിക്കുന്നത്. ട്രാന്‍സ്‌പോര്‍ട്ടിങ് ചെലവ് ഇനത്തില്‍ വന്‍ തുക വരുന്നതോടെ പുറത്തു നിന്നു സാധനങ്ങള്‍ എത്തിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്.
പ്രാദേശിക മാര്‍ക്കറ്റിലെ വിലയേ ബില്ലിനത്തില്‍ പഞ്ചായത്തുകള്‍ക്കു നല്‍കാന്‍ സാധിക്കുകയുള്ളു. അകലെ നിന്ന് എത്തിക്കുന്ന വസ്തുക്കള്‍ക്കു ഭീമമായ ചെലവ് വരുന്നതിനാല്‍ ഈ തുക പാസാക്കി നല്‍കാന്‍ പഞ്ചായത്തിനു കഴിയില്ല. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാണു ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ ആവശ്യം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago