എന്‍.ഡി.എ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടില്‍ തുടക്കം
ചെന്നൈ: തമിഴ്‌നാട്ടില്‍ എന്‍.ഡി.എയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം. അണ്ണാ ഡി.എം.കെ നേതാക്കളടക്കമുള്ളവരുടെ നിറഞ്ഞ പങ്കാളിത്തത്തോടെയാണ് ഇന്നലെ തമിഴ്‌നാട്ടില്‍ മോദി പ്രചാരണം തുടങ്ങിയത്.
സംസ്ഥാനത്ത് 5010 കോടിയുടെ വിവിധ പദ്ധതികള്‍ക്കും മോദി തുടക്കം കുറിച്ചു. നേരത്തെയും തമിഴ്‌നാട്ടില്‍ സാന്നിധ്യം ഉറപ്പിക്കാനായി നിരവധി പദ്ധതികള്‍ക്ക് കേന്ദ്രം തുടക്കം കുറിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്റെ പ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രി, എന്നൂറില്‍ എല്‍.എന്‍.ജി ടെര്‍മിനല്‍, രണ്ട് റോഡ് പദ്ധതികള്‍, നാല് ദേശീയ പാതകള്‍ക്ക് തറക്കല്ലിടല്‍, ഈറോഡ്-കാരൂര്‍-തിരുച്ചി, സേലം-കാരൂര്‍-ഡിണ്ടിഗല്‍ റൂട്ടുകളില്‍ റെയില്‍ വൈദ്യുതീകരണം എന്നിവയുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.
ചടങ്ങില്‍ അണ്ണാ ഡി.എം.കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം, പി.എം.കെ നേതാക്കളായ എസ്. രാംദോസ്, അന്‍പുമണി രാംദോസ്, പുതിയ തമിഴകം അധ്യക്ഷന്‍ കെ. കൃഷ്ണസാമി, ന്യൂ ജസ്റ്റിസ് പാര്‍ട്ടി നേതാവ് എ.സി ഷണ്‍മുഖന്‍ എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."