മാവേലിക്കര പിടിക്കാന്‍ ചിറ്റയം ഓടിത്തുടങ്ങി
ആലപ്പുഴ: പ്രചാരണത്തിനു തുടക്കമിട്ട് മാവേലിക്കരയിലെ ഇടത് സ്ഥാനാര്‍ഥി സി.പി.ഐയിലെ ചിറ്റയം ഗോപകുമാര്‍. അടൂര്‍ എം.എല്‍.എ കൂടിയായ ചിറ്റയം ഗോപകുമാറിനെ കഴിഞ്ഞ ദിവസമാണ് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐ പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ ഇന്നലെ എത്തിയ ചിറ്റയം സി.പി.എം, സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫിസുകളില്‍ സന്ദര്‍ശനം നടത്തി. ഉച്ചയോടെയാണ് സി.പി.ഐ ജില്ലാകമ്മിറ്റി ഓഫിസായ ടി.വി സ്മാരകത്തില്‍ നേതാക്കളുടെ അകമ്പടിയോടെ ചിറ്റയം എത്തിയത്. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസിന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയ ചിറ്റയം പിന്നീട് സി.പി.എം ജില്ലാകമ്മിറ്റി ഓഫിസായ പി. കൃഷ്ണപിള്ള സ്മാരകത്തിലേക്കു പോയി. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, സംസ്ഥാന കമ്മിറ്റി അംഗം സി.ബി ചന്ദ്രബാബു എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ മന്ത്രി ജി. സുധാകരനെ സന്ദര്‍ശിച്ചു ചിറ്റയം ചര്‍ച്ച നടത്തി.
സിറ്റിങ് എം.പി കൊടിക്കുന്നില്‍ സുരേഷ് തന്നെയാവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നീളുകയാണെങ്കിലും കൊടിക്കുന്നില്‍ മണ്ഡലത്തില്‍ സജീവമാണ്. കെ.പി.എം.എസ് നേതാവ് പുന്നല ശ്രീകുമാര്‍ ഇടത് സ്ഥാനാര്‍ഥിയാകുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും ചിറ്റയത്തെ സി.പി.ഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. ആലപ്പുഴ ജില്ലയിലെ കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂര്‍. കൊല്ലം ജില്ലയിലെ പത്തനാപുരം, കൊട്ടാരക്കര, കുന്നത്തൂര്‍. കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."