HOME
DETAILS

ഗസ: വംശഹത്യ ചെയ്യപ്പെടുന്ന ജനത

  
backup
June 22 2018 | 17:06 PM

gasa

ഈജിപ്തിന്റെയും ഇസ്‌റാഈലിന്റെയും ഇടയിലായി 140 മൈല്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന മെഡിറ്ററേനിയന്‍ തീരപ്രദേശമാണ് ഗസ. ഇസ്‌റാഈല്‍ അധിനിവേഷത്തിനെതിരേ അസാമാന്യമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. 

ദുരിതങ്ങളുടെ കയത്തിലാണ് ഈ പ്രദേശം. ഫലസ്തീന്‍ മണ്ണിലെ ഇസ്‌റാഈല്‍ അധിനിവേഷത്തിന്റെ 70ാം വാര്‍ഷികത്തോടനുബന്ധിച്ച് മാര്‍ച്ച് 31 മുതല്‍ അതിര്‍ത്തിയില്‍ ആരംഭിച്ച സമാധാനപരമായ പ്രതിഷേധത്തിനിടെ ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 133 ഫലസ്തീനികളെയാണ്. 13,000 പേര്‍ക്ക് പരുക്കേറ്റു.


ഓരോ വെള്ളിയാഴ്ചയും അതിര്‍ത്തിയിലേക്ക്, മരണം തങ്ങളുടെ അരികിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടാണ് പ്രതിഷേധിക്കാനായി ഗസാ നിവാസികള്‍ പോവുന്നത്. വരും തലമുറയെങ്കിലും സമാധാനമായി ജീവിക്കട്ടെയെന്നുള്ള ആഗ്രഹത്താലാണ് ഈ ആത്മഹത്യാപരമായ നീക്കം. തങ്ങളുടെ യാതനകള്‍ ലോകം അറിയട്ടെയെന്ന മോഹവുമായാണ് പ്രിയപ്പെട്ടവരോട് വിടചൊല്ലി ഓരോ പ്രതിഷേധക്കാരനും അതിര്‍ത്തിയില്‍ എത്തുന്നത്. കുട്ടികളെന്നോ സ്ത്രീകളെന്നോ വ്യത്യാസമില്ലാതെ മീറ്ററുകള്‍ക്കപ്പുറത്തു നിന്നാണ് ഇസ്‌റാഈല്‍ വെടിയുതിര്‍ക്കുന്നത്.


2006ല്‍ ഗസയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 18 ലക്ഷത്തോളം വരുന്ന ഗസക്കാര്‍ തെരഞ്ഞടുത്തത് ഹമാസിനെയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്ന് ശക്തമായ ഉപരോധം നേരിടുകയാണ് ഗസ. ഗസയ്ക്ക് പുറത്തുള്ള ആകാശവും ഭൂമിയും അവര്‍ക്ക് മരീചികയാണ്. പുറംലോകം കാണാമെന്ന പ്രതീക്ഷയുടെ ഭാണ്ഡം പേറി റഫ ചെക്കിങ്ങില്‍ എത്തിയാലും മടങ്ങിപ്പോരല്‍ പതിവാണ്. ഈയിടെ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യാസര്‍ മുര്‍തജ എന്ന മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗസയ്ക്ക് പുറത്തെ വായു ശ്വസിക്കാനുള്ള സ്വപ്നം പലപ്പോഴും പങ്കുവച്ചിരുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചെറിയ സ്‌ഫോടനങ്ങള്‍ പോലും വന്‍ പ്രാധാന്യത്തോടെ ദിവസങ്ങളോളം റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ദുരിതം പെയ്യുന്ന ഗസാ വാര്‍ത്തകള്‍ കൊടുക്കാറില്ല. ഗസക്കാരെ ഇസ്‌റാഈല്‍ സൈന്യം വധിക്കുന്നത് പതിവ് സംഭവമായിരിക്കുന്നു. നിലനില്‍പ്പിനായി പ്രതിഷേധിക്കുന്നവരെ മാധ്യമങ്ങള്‍ ഭീകരവാദിയായി ചിത്രീകരിക്കുകയാണ്.


ഉപരോധത്താല്‍ ഭൂരിപക്ഷം പേരും പട്ടിണിയിലാണ്. ശുദ്ധ ജലത്തിന് വന്‍ ദൗര്‍ലഭ്യതയുണ്ട്. 95 ശതമാനം ജലവും മാലിന്യം കലര്‍ന്നതാണ്. ദിനംപ്രതി 20 മണിക്കൂര്‍ വൈദ്യുതി ലഭ്യമല്ല. പകുതി തൊഴിലാളികള്‍ക്കും ജോലിയില്ല. നിലവിലെ സാമ്പത്തിക സാഹചര്യത്തില്‍ ഉത്കണഠയുണ്ടെന്ന് 92 ശതമാനം ഗസയിലെ കുടുംബങ്ങളും അറിയിച്ചുവെന്ന് യുനൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (യു.എന്‍.ഡി.പി) നടത്തിയ സര്‍വേ വ്യക്തമാക്കിയിരുന്നു. 2011ല്‍ 39 ശതമാനം പട്ടിണിയാണെങ്കില്‍ 2017ല്‍ 53 ശതമാനമായി വര്‍ധിച്ചു.


ഒരു ജനതയെ ഇസ്‌റാഈല്‍ വംശഹത്യ ചെയ്യുമ്പോള്‍ ലോകം നിശ്ശബ്ദമായിരിക്കുകയാണ്. യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരേ നടപടിക്കായി നീങ്ങുമ്പോള്‍ യു.എസ് വീറ്റോ ഉപയോഗിക്കുന്നു. ഇസ്‌റാഈലിനെതിരേ കൊണ്ടുവരുന്ന പ്രമേയങ്ങളൊക്കെ സ്വയം പ്രതിരോധം മാത്രമാണ് അവര്‍ നടത്തുന്നതെന്ന ന്യായം പറഞ്ഞ് യു.എസ് തടയുകയാണ്. ഒടുവില്‍ യു.എന്‍ പൊതുസഭയില്‍ 120 അംഗങ്ങളുടെ പിന്തുണയോടെ ഇസ്‌റാഈലിനെതിരേയുള്ള പ്രമേയം പാസാക്കി. എന്നാല്‍, രാഷ്ട്രീയ മുന്‍തൂക്കമല്ലാതെ പ്രമേയം മറ്റൊരു നേട്ടവുമുണ്ടാക്കിയില്ല. ഇസ്‌റാഈലിന്റെ ആക്രമണം തുടരുകയാണ്.


ഭൂരിപക്ഷം അറബ് രാഷ്ട്രങ്ങള്‍ ഇസ്‌റാഈലിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. ഇസ്‌റാഈലിന്റെ നരനായാട്ട് ശക്തമാവുമ്പോള്‍ അറബ് ലീഗ് നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അപലപിച്ച് പിരിഞ്ഞുപോകും. ഇതിന് അപ്പുറം ഒന്നും സംഭവിക്കാത്തത് സഊദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇസ്‌റാഈലുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനാലാണ്. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ ഇസ്‌റാഈല്‍ കൂറ് പലപ്പോഴും മറ നീക്കി വെളിപ്പെടുത്തിയതാണ്. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റിയതിനെതിരേ ലോകത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് ഇസ്‌റാഈലിന് സ്വന്തം രാജ്യത്തിനായി പോരാടാനുള്ള അവകാശമുണ്ടെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.


ഇസ്‌റാഈലും ഫലസ്തീനും തങ്ങളുടെ രാജ്യത്തിന് അവകാശമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹ യു.എസ് മാഗസിനായ അറ്റ്‌ലാന്റിക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.


ഇസ്‌റാഈലിന്റെ ക്രൂരതക്ക് വെള്ളപൂശുന്നതിന് പിന്നില്‍ അമേരിക്കയുടെ അവിശുദ്ധ ബന്ധം വ്യക്തമാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേശകനുമായ ജാരദ് കുഷ്‌നറിനെ പശ്ചിമേഷ്യയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് മുതലാണ് ഗസ സംഘര്‍ഷഭരിതമാവാന്‍ തുടങ്ങിയത്. എംബസി മാറ്റിയും ഫലസ്തീന് നല്‍കിയിരുന്ന സഹായം റദ്ദാക്കിയും കുഷ്‌നര്‍ ഇസ്‌റാഈലിനോടുള്ള വിധേയത്വം പ്രകടിപ്പിച്ചു.


ആരോഗ്യപ്രവര്‍ത്തകരുടെ വേഷം ധരിച്ചിട്ടും ഗസയിലെ നഴ്‌സ് റസാന്‍ അല്‍ നജ്ജാര്‍ ഉള്‍പ്പെടെയുള്ളവരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇസ്‌റാഈല്‍ വെടിവച്ചുകൊല്ലുന്നത് ആ പ്രദേശം എത്രമാത്രം ഭീതിയിലാണെന്നാണ് വ്യക്തമാക്കുന്നത്. ഫലസ്തീനികളെ കൊലപ്പെടുത്തുന്ന പരമ്പരക്കെതിരേ ശബ്ദിച്ചിട്ടില്ലെങ്കില്‍ ഗസ വംശഹത്യക്ക് ലോകം മറുപടി പറയേണ്ടിവരും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago