HOME
DETAILS
MAL
'വെള്ളാപ്പള്ളി അടവുനയത്തിന് ഒരുങ്ങുന്നെന്ന് വിദ്യാസാഗര്‍'
backup
July 10 2016 | 05:07 AM
തൊടുപുഴ: മൈക്രോഫിനാന്‍സ് ക്രമക്കേട് സംബന്ധിച്ചു പുറത്തുവന്നിരിക്കുന്ന തെളിവുകളെ നേരിടാന്‍ കഴിയില്ലെന്നു തിരിച്ചറിഞ്ഞ് വെള്ളാപ്പള്ളി അടവുനയം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് അഡ്വ.സി.കെ വിദ്യാസാഗര്‍ പ്രസ്താവനയില്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം നടക്കുന്ന അന്വേഷണത്തെ മൈക്രോഫിനാന്‍സ് ഗുണഭോക്താക്കളായ സാധുസ്ത്രീകളെ തെരുവിലിറക്കി നേരിടാനുള്ള നീക്കം പരിഹാസ്യമായിരിക്കുന്നതുകണ്ട് സഹതാപതരംഗം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും അടുത്ത് എടുത്ത തന്ത്രങ്ങളും കാപട്യങ്ങളും പിണറായി വിജയന്റെയും വി.എസ് അച്യുതാനന്ദന്റെയും അടുത്ത് ചെലവാകില്ലെന്നു വെള്ളാപ്പള്ളി തിരിച്ചറിയാന്‍ പോവുകയാണെന്നും വിദ്യാസാഗര്‍ പറഞ്ഞു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."