HOME
DETAILS
MAL
റെയില്‍വേ യാത്രക്കാരുടെ സംസ്ഥാനസമ്മേളനം 30ന്
backup
July 10 2016 | 05:07 AM
കൊച്ചി: ഓള് കേരള റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം 30 നു നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ 2017 റെയില്‍വേ ബജറ്റിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ റെയില്‍വേ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നിവേദനം തയ്യാറാക്കും.
സംസ്ഥാനത്തെ വിവിധ പാസഞ്ചേഴ്സ് അസോസിയേഷനുകളും റെസിഡന്‍സ് അസോസിയേഷനുകളും സമ്മേളനത്തില്‍ പങ്കെടുക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പാരിഷ് ഹാള്‍ ബില്‍ഡിങ്, ഹൈക്കോടതിക്ക് എതിര്‍വശം, കൊച്ചി -31 എന്ന വിലാസത്തില്‍ അറിയിക്കാമെന്ന് അസോസിയേഷന് പ്രസിഡന്റ് അഡ്വ. മാത്യു പോള്‍ അറിയിച്ചു. കേരളത്തിനായി റെയില്‍വേ സോണ്‍ അനുവദിക്കണമെന്ന ആവശ്യമായിരിക്കും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് പ്രധാനമായും മുന്നോട്ടു വയ്ക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."