അയ്യങ്കാളി ചെയര്‍ ഉദ്ഘാടനം 12ന്
തിരുവനന്തപുരം: കേരള കേന്ദ്രസര്‍വകലാശാലയുടെ തിരുവനന്തപുരം ക്യാപിറ്റല്‍ സെന്ററില്‍ ആരംഭിക്കുന്ന മഹാത്മാ അയ്യങ്കാളി പഠന കേന്ദ്രത്തിന്റെയും ചെയറിന്റെയും ഉദ്ഘാടനം 12ന് നടക്കുമെന്ന് വൈസ്ചാന്‍സലര്‍ ജി.ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കനകക്കുന്നില്‍ രാവിലെ 11.30ന് കേന്ദ്രസാമൂഹ്യ നീതി വകുപ്പ് മന്ത്രി തവാര്‍ചന്ദ് ഗലോട്ട് ഉദ്ഘാടനം നിര്‍വഹിക്കും. പി കരുണാകരന്‍ എം.പി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംസാരിക്കും.
പട്ടം മരപ്പാലത്താണ് ക്യാപിറ്റല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും കേരളപഠന ഗവേഷണമാണ് കേന്ദ്രത്തില്‍ നടക്കുക. കേരള വികസനം, സംസ്ഥാനത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍, നവോത്ഥാന നായകര്‍, അവരുടെ സംഭാവന, കേരളത്തിന്റെ സാമൂഹ്യശാസ്ത്ര വിവരശേഖരണം തുടങ്ങിയ ഗവേഷണ പ്രവര്‍ത്തനങ്ങളുമുണ്ടാകും. പി.എച്ച്.ഡിതല ഗവേഷണത്തിന് സൗകര്യമുണ്ടാകും. കേരള പഠനത്തിനായി വിപുലമായ ലൈബ്രറിയും ഗവേഷണ കേന്ദ്രവും സജ്ജമാക്കും. അയ്യങ്കാളി പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ ജയപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."