ഗുജറാത്തിലെ സ്കൂളില്‍ വിദ്യാര്‍ഥി കുത്തേറ്റ് മരിച്ചു
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ ഒമ്പതാം ക്ലാസുകാരനെ സ്കൂളിലെ ശുചിമുറിയില്‍ കുത്തേറ്റുമരിച്ച നിലയില്‍ കാണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് വയറ്റില്‍ നിരവധി കുത്തുകളേറ്റ നിലയില്‍ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിനടുത്ത് ക്ഷേത്രത്തില്‍ നിന്ന് രക്തംപുരണ്ട കത്തിയും മുളകുവെള്ളം നിറച്ച ബോട്ടിലും പൊലിസ് കണ്ടെടുത്തിട്ടുണ്ട്.
പത്താം ക്ലാസുകാരനായ ഒരു വിദ്യാര്‍ഥിയുമായി തര്‍ക്കമുണ്ടായെന്നും ഇതിനുശേഷമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടതെന്നുമാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മറ്റ് കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലിസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഒരാഴ്ച മുമ്പാണ് കൊല്ലപ്പെട്ട വിദ്യാര്‍ഥി സ്കൂളില്‍ ചേര്‍ന്നത്. കഴിഞ്ഞവര്‍ഷം ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രത്യുമാന് താക്കൂറിന്റെ കൊലപാതകത്തിന് സമാനമായ സംഭവമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."