കുടിവെള്ള പദ്ധതിയിലെ അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് ആവശ്യം
ആലപ്പുഴ: പട്ടണത്തില്‍ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയിലെ അഴിമതിയും ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉണ്ടായിട്ടും നടപടികള്‍ സ്വീകരിച്ചില്ല . കുടിവെള്ള പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രിതന്നെ കലക്ടറേറ്റില്‍ ചേര്‍ന്ന വരള്‍ച്ച അവലോകന യോഗത്തില്‍ സമ്മതിച്ചതാണ്. എന്നിട്ടും അധികാരികള്‍ അന്വേഷിക്കാത്തതില്‍ ദുരൂഹതയുണ്ട്.കരാര്‍ പിടിച്ചയാള്‍ സബ് കരാര്‍ നല്‍കിയാണ് പൈപ്പ് ഇട്ടതെന്ന ആക്ഷേപവുമുണ്ട്.
ഇങ്ങനെ സ്ഥാപിച്ച ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ പൊട്ടി റോഡും പ്രദേശവും പലയിടങ്ങളിലും വെള്ളത്തിലായിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല . പദ്ധതി പൂര്‍ത്തീകരിക്കാന്‍ ദീര്‍ഘകാലം എടുക്കുന്നതിലും ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ ഉപയോഗിക്കുന്നതിനും പിന്നില്‍ സ്വകാര്യ കുടിവെള്ള കമ്പനികളും അധികൃതരും തമ്മിലുള്ള രഹസ്യ ധാരണയാണ്.
കൂടാതെ ആലപ്പുഴയില്‍ പലയിടത്തും അധികൃതരുടെ ഒത്താശയോടെ അനധികൃത വാട്ടര്‍ കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന ആരോപണവും നിലവിലുണ്ട്. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രഞ്ചന്‍ പൊന്നാട്, രജികുമാര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."