HOME
DETAILS

അഴിച്ചുപണി: കരുക്കള്‍നീക്കി കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍

  
backup
July 10 2016 | 05:07 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%95%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a8%e0%b5%80%e0%b4%95

തിരുവനന്തപുരം: നേതൃമാറ്റ നീക്കത്തിനു ഹൈക്കമാന്‍ഡിന്റെ പച്ചക്കൊടി ലഭിച്ചില്ലെങ്കിലും അഴിച്ചുപണി എന്ന ആവശ്യത്തിലൂന്നി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണ. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സംസ്ഥാന നേതാക്കള്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയുടെ ഒരുഘട്ടം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ നീക്കം. പരാജയത്തിനു പ്രധാന കാരണക്കാരനായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ ചിത്രീകരിക്കാനും നേതൃമാറ്റം ആവശ്യപ്പെടാനും ഗ്രൂപ്പുകള്‍ സംയുക്ത നീക്കം നടത്തിയിരുന്നു. എന്നാല്‍ സുധീരന് അനുകൂലമായി രാഹുല്‍ഗാന്ധി കര്‍ശന നിലപാടെടുത്തതോടെ ഗ്രൂപ്പുകള്‍ പിന്‍വലിയുകയായിരുന്നു.

നേതൃമാറ്റം എന്ന ആവശ്യത്തില്‍ നിന്നു പൂര്‍ണമായി പിന്‍മാറാതെ അഴിച്ചുപണി എന്ന ആശയം മുന്‍നിര്‍ത്തി ആവശ്യമുന്നയിക്കാനാണ് ഗ്രൂപ്പുകളുടെ ഇപ്പോഴത്തെ ലക്ഷ്യം. പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിനു മറുമരുന്നായി ബൂത്തുതലം മുതല്‍ കെ.പി.സി.സി വരെ മാറ്റം വേണമെന്ന ആവശ്യമാണ് നേരത്തേ ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍വച്ചത്. സുധീരനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാനായില്ലെങ്കില്‍ കെ.പി.സി.സിയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ എ,ഐ ഗ്രൂപ്പുകളുടെ പ്രമുഖ നേതാക്കളെ കൊണ്ടുവന്ന് സുധീരനു പ്രതിരോധം തീര്‍ക്കുക എന്ന തന്ത്രമാണിതിനു പിന്നില്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിരുന്നു പരസ്യ പ്രസ്താവനകളിലൂടെ സുധീരന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. തുടര്‍ഭരണം നഷ്ടമായതില്‍ സുധീരന്റെ നിലപാടുകളും സ്വാധീനം ചെലുത്തിയതായി വലിയൊരു വിഭാഗം ഗ്രൂപ്പ് നേതാക്കളും വിലയിരുത്തുന്നു.
ഇക്കാര്യങ്ങള്‍ കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകാത്തതില്‍ ഇരു ഗ്രൂപ്പുകളും അമര്‍ഷത്തിലാണ്. എം.എം ജേക്കബ്, പി.ജെ കുര്യന്‍ എന്നീ മുതിര്‍ന്ന നേതാക്കള്‍ വഴി തങ്ങളുടെ പ്രതിഷേധം അവര്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചിരുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നവര്‍ പാര്‍ട്ടി വിട്ടുപോകണമെന്ന താക്കീത് കടന്നകൈയായിപ്പോയെന്നു ഇരുനേതാക്കളും രാഹുലിനോട് പറഞ്ഞു. നിയമസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇരു ഗ്രൂപ്പുകളും പ്രത്യേകിച്ച് എ ഗ്രൂപ്പ് ഹൈക്കമാന്‍ഡുമായി കടുത്ത നീരസത്തിലായിരുന്നു. കേരളത്തിനുള്ളിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ എന്നത് യാഥാര്‍ഥ്യമാണെന്നും അത് അവഗണിക്കാനാകില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് വ്യക്തമാക്കിയിരുന്നു.
എല്ലാം ഹൈക്കമാന്‍ഡ് തീരുമാനിച്ച് മുന്നോട്ടു പോകുമെന്ന പഴയ അവസ്ഥയ്ക്ക് മാറ്റം വരണമെന്ന ആവശ്യം ഇരു ഗ്രൂപ്പുകളും തങ്ങളുടെ നേതാക്കളോട് ഉന്നയിച്ചുകഴിഞ്ഞു. കനത്തപരാജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊള്ളാതെ മുന്നോട്ടു പോകാനാവില്ല. സംഘടനാ തെരഞ്ഞെടുപ്പാണ് നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം പ്രതിവിധി എന്ന് പൊതുവില്‍ അഭിപ്രായമുണ്ട്. കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇക്കാര്യം നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ നേതാക്കള്‍ സുധീരനു പിന്നില്‍ അണിനിരക്കുന്നതിലും ഗ്രൂപ്പുകള്‍ ആശങ്കയിലാണ്. നേരത്തേ നടന്ന കാസര്‍കോട്, വയനാട് ഡി.സി.സി പുനഃസംഘടനയില്‍ സുധീരന്‍ തന്റെ നോമിനികളെ ഉള്‍പ്പെടുത്തിയത് ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിലും ചില മണ്ഡലങ്ങളില്‍ സുധീരന്റെ നോമിനികള്‍ സ്ഥാനം പിടിച്ചിരുന്നു. എ,ഐ ഗ്രൂപ്പുകളിലെ പ്രമുഖര്‍ സംഘടനാ ചര്‍ച്ചകളില്‍ സുധീരന് അനുകൂല നിലപാട് സ്വീകരിക്കുന്നതും ഗ്രൂപ്പുകളെ അലോസരപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുധീരന്‍ പാര്‍ട്ടിക്കുള്ളില്‍ സ്വന്തമായി ഗ്രൂപ്പുണ്ടാക്കുന്നുവെന്ന ആരോപണം രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ ഗ്രൂപ്പുകള്‍ക്കതീതമായ കോണ്‍ഗ്രസ് എന്ന നിലപാടെടുക്കുന്ന തങ്ങളെ ഗ്രൂപ്പുകാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നു സുധീരന്‍ അനുകൂലികള്‍ വാദിക്കുന്നു.
കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ മുഖംമിനുക്കാന്‍ പ്രസിഡന്റിനെ മാറ്റാതെ നേതൃതലത്തില്‍ അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തയ്യാറായേക്കുമെന്നാണ് സൂചന. എ.ഐ.സി.സിയുടെ സമ്പൂര്‍ണ സമ്മേളനത്തിന് ശേഷം എല്ലാ സംസ്ഥാനങ്ങളിലും സംഘടനാ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറായേക്കും. ആദ്യം സംഘടനാ തെരഞ്ഞെടുപ്പ് നടത്തുക കേരളത്തിലായിരിക്കുമെന്ന വാഗ്ദാനമാകും എ.ഐ.സി.സി നേതൃത്വം ഗ്രൂപ്പുകള്‍ക്ക് നല്‍കുക. ഇതോടെ നേതൃമാറ്റമെന്ന ആവശ്യത്തിന്റെ മുനയൊടിക്കാനുമാകുമെന്നും കണക്കുകൂട്ടുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago