HOME
DETAILS
MAL
ബ്രെക്സിറ്റ്: രണ്ടാം ഹിതപരിശോധനാ ആവശ്യം തള്ളി
backup
July 10 2016 | 05:07 AM
ലണ്ടന്‍: ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന ഹിതപരിശോധനയ്ക്കെതിരേ വീണ്ടും ഹിതപരിശോധന നടത്തണമെന്ന ഓണ്‍ലൈന്‍ പരാതി ബ്രിട്ടന് തള്ളി. 4.1 ദശലക്ഷം പേരാണ് ഓണ്‍ലൈന്‍ വഴി ബ്രിട്ടന് യൂറോപ്യന്‍ യൂനിയനില്‍ തുടരണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. ജൂണ്‍ 23 ന് നടന്ന ഹിതപരിശോധനയില്‍ 17.4 ദശലക്ഷം പേരാണ് ബ്രിട്ടന് യൂറോപ്യന്‍ യൂനിയന്‍ വിടണമെന്ന് ആവശ്യപ്പെട്ടത്. 16.1 ദശലക്ഷം പേര് യൂനിയനില്‍ തുടരണമെന്ന നിലപാടെടുത്തു. 75 ശതമാനത്തില്‍ കുറവായതിനാല്‍ വീണ്ടും ഹിതപരിശോധന വേണമെന്നായിരുന്നു ഓണ്‍ലൈന്‍ വഴിയുള്ള പരാതി. എന്നാല്‍ ഈവിഷയത്തില്‍ ഒരിക്കല്‍ ഹിതപരിശോധന നടന്നതാണെന്നും ജനവിധി മാനിക്കണമെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പറഞ്ഞു. ബ്രെക്സിറ്റ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."