ആര്‍ച്ചക്കും ആതിരക്കും ഇനി സുഖമായി ഉറങ്ങാം; വീട് കൈമാറാന്‍ മഞ്ചുവാര്യര്‍ ഇന്നെത്തും
ഹരിപ്പാട്: നടി മഞ്ജുവാര്യര്‍ ഇന്ന് ചേപ്പാട് ഏവൂരിലെത്തും. തീവണ്ടിയില്‍ അന്തിയുറങ്ങിയിരുന്ന സ്കൂള്‍വിദ്യാര്‍ഥിനികള്‍ ആര്‍ച്ചയ്ക്കും ആതിരയ്ക്കും നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ കൈമാറ്റത്തിനാണ് മഞ്ജു വാര്യര്‍ എത്തുന്നത്. രാവിലെ 10 നും 11 നും മധ്യേയാണ് ചടങ്ങ്. ഏവൂര്‍ ക്ഷേത്രത്തിന് വടക്ക് പഞ്ചവടി ജങ്ഷന് സമീപമാണ് വീട്.
പണിയെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. മഞ്ജുവാര്യര്‍ ഇപ്പോള്‍ പുതിയ സിനിമയുടെ ഷൂട്ടിങ്ങിലാണ്. ഈ തിരക്കില്‍ നിന്നാണ് വീടിന്റെ പാലുകാച്ചിനായി എത്തുന്നത്.
വിഷുവിന് വീട് കൈമാറാനാണ് നേരത്തെ ആലോചിച്ചിരുന്നത്. ആര്‍ച്ചയുടെയും കുടുംബത്തിന്റെയും വിഷു ആഘോഷം പുതിയവീട്ടില്‍ തന്നെ നടക്കട്ടെയെന്ന ആഗ്രഹത്തിലാണ് കൈമാറല്‍ ചടങ്ങ് നേരത്തെയാക്കിയതെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. ആര്‍ച്ചയുടേയും ആതിരയുടേയും കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് നാലാംപ്രാവശ്യമാണ് മഞ്ജുവാര്യര്‍ വരുന്നത്.
ഇവര്‍ക്കായി എടുത്തുകൊടുത്ത വാടക വീട്ടില്‍ കയറിതാമസത്തിനാണ് ആദ്യം വന്നത്. പിന്നാലെ ശ്രീവത്സം ഗ്രൂപ്പ് ഇവര്‍ക്കായി വാങ്ങിക്കൊടുത്ത അഞ്ച്സെന്റ് സ്ഥലത്തിന്റെ രേഖകള്‍ കൈമാറാന്‍ വന്നു. പിന്നീട് വീടിന്റെ കല്ലിടാനും. ഇപ്പോള്‍ വീട് കൈമാറാനും.
ഇന്ന് രാവിലെ എത്തുന്ന മഞ്ജുവാര്യരെ സ്വീകരിക്കാനുളള ഒരുക്കത്തിലാണ് ഏവൂരിലെ നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."