കൊവിഡ് വ്യാപനത്തില്‍ തമിഴ്നാട് മൂന്നാംസ്ഥാനത്ത്
ചെന്നൈ: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെയാകെ ഭീതിയിലാഴ്ത്തി തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞദിവസം 24 മണിക്കൂറിനിടെ 669 പുതിയ പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ഏറ്റവുമധികം റിപ്പോര്‍ട്ട ് ചെയ്ത മൂന്നാമത്തെ സംസ്ഥാനമായി തമിഴ്നാട് മാറി. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം ഏഴായിരം കടന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ച 669 പേരില്‍ 509 പേരും ചെന്നൈയിലാണ്. അമ്പതോളം പേര് മരിച്ചു.
ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നുള്ള വൈറസ് വ്യാപനം കേരളം, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളെയും ഭീതിയിലാക്കിയിരിക്കുകയാണ്. കോയമ്പേട് മാര്‍ക്കറ്റിലെത്തിയ നിരവധി പേര്‍ക്ക് കേരളത്തില്വും ആന്ധ്രയിലും ഇതിനകം രോഗം സ്ഥിരീകരിച്ചു.തമിഴ്നാടിന് പുറമേ കേരളം, ആന്ധ്ര പ്രദേശ്, കര്‍ണാടക, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നും മുള്ളവര്‍ കോയമ്പേട് മാര്‍ക്കറ്റിനെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ ഈ മാര്‍ക്കറ്റിലേ രോഗ വ്യാപനം കൂടുതല്‍ ആശങ്കകള്‍ക്കിടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."