ആക്രമണം നടത്തിയത് മുന്‍ സൈനികന്
ഡല്ലാസ്: യു.എസിലെ ഡല്ലാസില്‍ പ്രതിഷേധ റാലിക്കിടെ അഞ്ചുപൊലിസുകാരെ വെടിവച്ചു കൊന്നത് മുന്‍ സൈനികനായ മിക്ക ജോണ്സണ്. ഇയാള്‍ ഒറ്റക്കാണ് ആക്രമണം നടത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു. വംശീയവിദ്വേഷമാണ് ആക്രമണത്തിനു കാരണം. മിനസോട്ടയില്‍ കറുത്തവര്‍ഗക്കാരനായ ഫിലാണ്ടോ കാസിലിനെ പൊലിസുകാരന് വെടിവച്ചു കൊന്നതിലുള്ള പകയാണ് ആക്രമണത്തിനു ഇയാളെ പ്രേരിപ്പിച്ചത്.
2009 മുതല്‍ 2015 വരെ യു.എസ് സൈനികനായിരുന്നു മിക്ക. അഫ്്ഗാനിസ്ഥാനില്‍ യു.എസിനു വേണ്ടി സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഡല്ലാസില്‍ അഞ്ചു പൊലിസുകാരുടെ ഘാതകരായത്.
കറുത്ത വര്‍ഗക്കാരെ കൊന്നതിലുള്ള പ്രതിഷേധമാണ് പൊലിസുകാരെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന് കൊല്ലപ്പെടും മുന്‍പ് പ്രതി സമ്മതിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി റോബോട്ട് ബോംബ് ഉപയോഗിച്ചാണ് ഇയാളെ പൊലിസ് കൊലപ്പെടുത്തിയത്.
പൊലിസുകാരുടെ ജീവന് ഭീഷണിയായതിനാലാണ് ഈ തീരുമാനമെന്ന് ഡല്ലാസ് പൊലിസ് അറിയിച്ചു. മികയെ റോബോര്‍ട്ട് ബോംബ് ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷം പൊലിസ് ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ മാരകായുധങ്ങളും ബോംബ് നിര്‍മാണത്തിനുള്ള ഉപകരണങ്ങളും കണ്ടെത്തി.
കഴിഞ്ഞ ദിവസം കറുത്ത വര്‍ഗക്കാരനായ ഫിലാണ്ടോ കാസിലിനെ പൊലിസ് വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ടെക്സാസിലെ ഡളാസില് സംഘടിപ്പിച്ച റാലിക്ക് ഇടയിലാണ് പൊലിസിന് നേരെ ആക്രമണം ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."