HOME
DETAILS

അശാസ്ത്രീയ ഇടപെടലുണ്ടായാല്‍ വീണ്ടും ഉരുള്‍പൊട്ടും

  
backup
June 22 2018 | 19:06 PM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b4%b2%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%af

കോഴിക്കോട്: കരിഞ്ചോലമല ഉള്‍പ്പെടെ കട്ടിപ്പാറ മേഖലയിലെ കുന്നിന്‍പ്രദേശങ്ങളില്‍ അശാസ്ത്രീയ ഇടപെടലുണ്ടായാല്‍ ഇനിയും ഉരുള്‍പൊട്ടലുണ്ടാകുമെന്ന് പഠനസംഘത്തിന്റെ നിഗമനം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം രൂപീകരിച്ച ഉന്നതതല സംഘമാണ് കരിഞ്ചോലമലയില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍ കനത്ത മഴകാരണം സംഘത്തിന് കുന്നിന്റെ മുകളിലുള്ള ഭാഗത്തേക്ക് പോകാനായില്ല. 

മഴ കുറഞ്ഞാല്‍ അടുത്ത ദിവസം വിവിധ വകുപ്പുകളിലെ വിദഗ്ധരടങ്ങുന്ന സംഘം ഇവിടെ പരിശോധന നടത്തും. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ.വി.പി. ദിനേശന്‍ സുപ്രഭാതത്തോട് പറഞ്ഞു.
ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ അറിവില്ലാതെ ഇത്തരം കുന്നുകളില്‍ നടത്തുന്ന മനുഷ്യ ഇടപെടലാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്നാണ് സംഘത്തിന്റെ നിഗമനം. കരിഞ്ചോലമലയിലേത് മനുഷ്യ ഇടപെടലിനെ തുടര്‍ന്നുള്ള ദുരന്തമാണെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞിരുന്നു.
തുടര്‍ന്നാണ് ഇതേക്കുറിച്ച് പഠിക്കാനുള്ള സംഘത്തെ നിയോഗിച്ച വിവരം മുഖ്യമന്ത്രി വ്യക്തമാക്കിയത്. സി.ഡബ്ല്യു.ആര്‍.ഡി.എം ഡയരക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ഭൂജലവകുപ്പ്, ഹൈഡ്രോളജിസ്റ്റ് റീജ്യനല്‍ ടൗണ്‍പ്ലാനര്‍, റൂറല്‍ എസ്.പി, തഹസില്‍ദാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് ദുരന്തത്തെ കുറിച്ച് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം ശാസ്ത്രജ്ഞരായ ഡോ.വി.പി ദിനേശന്റെ നേതൃത്വത്തില്‍ ഡോ.ജയകുമാര്‍,ഡോ.സി.എം സുശാന്ത്, ഡോ.ദിനില്‍ സോണി, ഗിരീഷ് ഗോപിനാഥ്, ഡോ.അരുണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഉരുള്‍പൊട്ടല്‍ പ്രദേശത്ത് പ്രാഥമിക പരിശോധന നടത്തിയത്.
കരിഞ്ചോലമലയ്ക്കു സമാനമായ കുന്നുകള്‍ സമീപത്തുണ്ടായിട്ടും ഒരേ രീതിയിലുള്ള മഴ ലഭിച്ചിട്ടും എന്തുകൊണ്ട് ഇവിടെ മാത്രം ഉരുള്‍പൊട്ടി എന്നതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കട്ടിപ്പാറ ഉള്‍പ്പെടെ താമരശേരി താലൂക്കിലെ കുന്നുകള്‍ നേരത്തെ ഉരുള്‍പൊട്ടല്‍ ഭീഷണി പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. ഏകദേശം70 ഡിഗ്രിയോളം ചെരിവുള്ള ചെങ്കുത്തായ കുന്നാണ് കരിഞ്ചോലമലയിലേത്. ഇവിടെ പാറകള്‍ക്ക് മുകളില്‍ മണ്ണിന്റെ അളവ് കുറവാണ്. ഇതിനാല്‍ വെള്ളം മണ്ണിലിറങ്ങിയാല്‍ പെട്ടെന്ന് പാറക്കുമുകളിലുള്ള മണ്ണ് ഒഴുകിപോകാന്‍ കാരണമാകും. ഉരുള്‍പൊട്ടല്‍ ഇത്രയധികം രൂക്ഷമാകാനും അപകടതോത് വര്‍ധിക്കാനുമുള്ള കാരണവും അന്വേഷിക്കുന്നുണ്ട്.
ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന മറ്റു കുന്നുകളുടെ സ്ഥിരത (സ്റ്റബിലിറ്റി)നിലനില്‍ക്കുന്നത് പ്രകൃതിദത്തമായ സവിശേഷതകൊണ്ടാണെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. അതിതീവ്രമഴയോ ഖനനം പോലുള്ള ഇടപെടലുകളോ ഉണ്ടായാല്‍ ഇവിടെയും ഉരുള്‍പൊട്ടലുണ്ടാകുമെന്നതില്‍ സംശയമില്ല.
ദുര്‍ബലമായ മലകളില്‍ പ്രകൃതിദത്തമായി സംവിധാനിക്കപ്പെട്ട ചെരിവി(സ്ലോപ്പ്) ല്‍ മാറ്റം വരുത്തിയാല്‍ അപകടസാധ്യത പതിന്മടങ്ങ് വര്‍ധിക്കും.
കരിഞ്ചോലമലയിലേക്ക് മലയുടെ സ്വാഭാവിക ചെരിവിന് ഭംഗം വരുത്തുന്ന രീതിയില്‍ റോഡ് നിര്‍മിച്ചതായി കണ്ടെത്തി. മലയ്ക്കു മുകളില്‍ നാലു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന കുളം നിര്‍മിച്ചുവെന്ന പരാതിയെ കുറിച്ച് അന്വേഷിക്കുകയാണ് അടുത്തഘട്ടം. ഇതിനായി മലയുടെ മുകളില്‍ അടുത്തദിവസം പരിശോധന നടത്തും. ശാസ്ത്രീയ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പഠനവും ഇതോടൊപ്പം നടക്കും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago