ജുബൈൽ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ 2020 സംഘടിപ്പിച്ചു
ജുബൈൽ: സമസ്‌ത ഇസ്‌ലാമിക് സെന്റർ നാഷണൽ കമ്മിറ്റി "പവിത്ര മാസം പരീക്ഷണങ്ങൾക്കു പരിഹാരം"* എന്ന പ്രമേയത്തിൽ നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി അൽ ജുബൈൽ സെൻട്രൽ കമ്മിറ്റി ഖുർആൻ മുസാബഖ - ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. ഇബ്‌റാഹീം ദാരിമി, ശിഹാബുദ്ധീൻ ബാഖവി, അബ്ദുൽ ഹമീദ് ആലുവ എന്നിവരുടെ നിയന്ത്രണത്തിലാണ് മത്സരം നടന്നത്. ഓൺലൈൻ സംവിധാനം വഴി നടത്തിയ മത്സങ്ങളിൽ സബ്‌ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ, ഉലമ വിഭാഗം എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.
മത്സര വിജയികളുടെ വിവരങ്ങൾ ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമപ്രകാരത്തിൽ. സബ്‌ജൂനിയർ: മാസിൻ മുഹമ്മദ്, അബ്‌ദുറഹ്‌മാൻ ഹുമൈദ്, നസൽ നുജൂം. ജൂനിയർ: ഹംദാൻ അബ്‌ദുസ്സലാം, മുഹമ്മദ് ഷെഫിൻ, റഷാദ് ഇബ്‌റാഹീം. സീനിയർ: മുഹമ്മദ് റസ്‌ലം. ജനറൽ: ഫാസിൽ അബ്ബാസ്, മുഹമ്മദ് നൗഫൽ, മുഹമ്മദ് ഇർജാസ്, ഇർഷാദ് അലി. വിജയികളെയും മത്സരാർത്ഥികളേയും അൽ ജുബൈൽ സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."