സാക്കിര്‍ നായിക്: ബംഗ്ലാദേശില്‍ അന്വേഷണം തുടങ്ങി
ധാക്ക: സാക്കിര്‍ നായിക്കിന്റെ ബംഗ്ലാദേശിലെ ബന്ധം അന്വേഷിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദ്ദുസ്സമാന് ഖാന്. ബംഗ്ലാദേശിലെ തീവ്രവാദ സംഘടനകളുമായി അദ്ദേഹത്തിനു ബന്ധമുണ്ടോയെന്ന കാര്യത്തില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഖാന് പറഞ്ഞു. ബംഗ്ലാദേശിലെ സാക്കിര്‍ നായികിന്റെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ പീസ് ടിവി ബംഗ്ല നിരോധിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
അതേസമയം, പ്രകോപനകരമായ പ്രസംഗങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി ബംഗ്ല നിരോധിക്കുമെന്ന് ബംഗ്ലദേശ് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹസനുല്‍ ഹഖ് പറഞ്ഞു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം വന്നാല്‍ ടിവിയുടെ ചാനല്‍ തങ്ങളുടെ നെറ്റ്്വര്‍ക്കില്‍ നിന്ന് നീക്കം ചെയ്യുമെന്ന് സ്വകാര്യ കേബിള്‍ ടി.വി ഓപറേറ്റര്‍മാരും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."