അഞ്ചുവര്‍ഷം; 222.85 കോടി ജല അതോറിറ്റി എഴുതിത്തള്ളി
തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടയില്‍ ജലഅതോറിറ്റി എഴുതിത്തള്ളിയത് 222.85 കോടി രൂപ. റവന്യൂഅദാലത്തില്‍ എടുത്ത തീരുമാനം അനുസരിച്ചും,സംസ്ഥാന വ്യാപകമായി നടത്തിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും പലിശയും പിഴപ്പലിശയുമാണ് എഴുതിത്തള്ളിയത്.
2013-14 വര്‍ഷത്തില്‍ 19.98 കോടിയും 2014-15 ല്‍ 36.73 കോടിയും 2015-16ല്‍ 27.56 കോടിയും 2016-17ല്‍ 43.52 കോടിയും 2017-18ല്‍ 95.06 കോടിയുമാണ് എഴുതിത്തള്ളിയത്. കഴിഞ്ഞ വര്‍ഷം 818.37 കോടി രൂപയാണ് ജലഅതോറിറ്റിക്കു പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത്. അതില്‍ 542.36 കോടി പിരിച്ചെടുത്തു. എഴുതിത്തള്ളിയതും കൂടി പരിഗണിക്കുമ്പോള്‍ ഇനി 180.95 കോടി രൂപ കൂടി ലഭിക്കാനുണ്ട്. വെള്ളക്കരമിനത്തില്‍ പിരിഞ്ഞുകിട്ടാനുള്ള തുക താരതമ്യേന കുറവാണെന്നും തുകയില്‍ ഭൂരിഭാഗവും പിഴയും പിഴപലിശയുമാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."