ഹുറിയത്തുമായി സംഭാഷണം നടത്താത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: ഹുറിയത് കോണ്‍ഫറന്‍സ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാകാത്ത കേന്ദ്ര സര്‍ക്കാരിന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറിന്റെ വിമര്‍ശനം. കശ്മിരില്‍ സാധാരണനില സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് വിഷയം കൈകാര്യം ചെയ്തതെന്ന് പഠിക്കാന്‍ ബി.ജെ.പി തയാറാകണമെന്ന് അയ്യര്‍ പറഞ്ഞു. കശ്മിരില്‍ ജനകീയപ്രക്ഷോഭം ശക്തിപ്പെട്ട 1990-ലേതിന് സമാനമായ സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന ആശങ്കയുണ്ടെന്നും കോണ്‍ഗ്രസിന്റെ അനുഭവത്തില്‍ നിന്നു പാഠംപഠിക്കാന്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ തയാറാകണമെന്നും അയ്യര്‍ പറഞ്ഞു. എന്നാല്‍ ചരിത്രത്തില്‍ നിന്നു പാഠംപഠിക്കാന്‍ തയാറാകാത്ത വിധം കോണ്‍ഗ്രസിനോടുള്ള ബി.ജെ.പിയുടെ മുന്‍വിധി ശക്തമാണെന്നു സംശയിക്കുന്നതായും അയ്യര്‍ പറഞ്ഞു.
മോദി പറയുന്നത് ചൈനയുമായി വിയോജിപ്പുണ്ടെങ്കിലും നാം അവരുമായി സംസാരിക്കണമെന്നാണ്.
എന്നാല്‍ എന്തുകൊണ്ടാണ് അദ്ദേഹം ഹുറിയതുമായി സംസാരിക്കാന്‍ തയാറാവാത്തത്? എന്തുകൊണ്ടാണ് വിദ്യാര്‍ഥികളുമായി സംസാരിക്കാത്തത്? എന്തുകൊണ്ടാണ് ഹുറിയതുമായി ചര്‍ച്ചയിലേര്‍പ്പെടാന്‍ സഖ്യകക്ഷിയായ മെഹബൂബയെ അനുവദിക്കാത്തത്? കശ്മിരില്‍ അസംതൃപ്തരായ വിഭാഗങ്ങളുമായി സംഭാഷണത്തിലേര്‍പ്പെടാന്‍ മോദിയോടും ആഭ്യന്തര മന്ത്രി രാജ്നാഥിനോടും അയ്യര്‍ ആവശ്യപ്പെട്ടു. കശ്മിരിലെ ഇപ്പോഴത്തെ അപകടകരമായ സ്ഥിതിവിശേഷത്തിന് കാരണക്കാര്‍ ബി.ജെ.പിയാണ്. സ്വയം നിര്‍ണയാവകാശത്തിനു വേണ്ടിയും സൈന്യത്തിന്റെ സാന്നിധ്യത്തിനെതിരേയും കശ്മിരില്‍ പൊതുജനവികാരം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."