HOME
DETAILS
MAL
ബധിര വിഭാഗങ്ങള്‍ക്കായി എം.എല്‍.എയുടെ സിറ്റിങ് ഇന്ന്
backup
July 10 2016 | 06:07 AM
താമരശ്ശേരി: കൊടുവള്ളി മണ്ഡലത്തിലെ ബധിര വിഭാഗത്തിന്റെ വിവിധ ആവശ്യങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്നതിന് കാരാട്ട് റസാഖ് എം.എല്‍.എ നടത്തുന്ന സിറ്റിങ് ഇന്നു രാവിലെ 10 മുതല്‍ 11 വരെ താമരശ്ശേരി പോസ്റ്റ് ഓഫിസിനു പിന്‍വശത്തുള്ള സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിക്കു കീഴിലുള്ള മേഖലാ ബധിര കേന്ദ്രത്തില്‍ നടക്കും. സിറ്റിങ്ങില്‍ ബധിര വിഭാഗത്തിന്റെ വിദ്യാഭ്യാസം, പാര്‍പ്പിടം, തൊഴില്‍, ആരോഗ്യം, യാത്രാപ്രശ്നങ്ങള്‍, പെന്ഷന് തുടങ്ങിയ വിഷയങ്ങള്‍ എം.എല്‍.എയെ ബോധ്യപ്പെടുത്തുകയും അപേക്ഷകള്‍ നല്‍കുകയും ചെയ്യാം. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ഗ്രാമപഞ്ചായത്ത് അധികൃതരും ക്യാംപില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."