ഹോം നഴ്‌സിങ് സ്ഥാപനത്തിലെ ജീവനക്കാരിയെ സി.ഐ കടന്നുപിടിച്ച സംഭവം; വകുപ്പുതല നടപടിയുണ്ടണ്ടാകും
നെടുമ്പാശ്ശേരി: അത്താണിയിലെ ഹോം നഴ്‌സിങ് സ്ഥാപനത്തിലെ ജീവനക്കാരിയെ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കടന്നുപിടിച്ചെന്ന പരാതിയില്‍ എറണാകുളം റെയില്‍വേ പൊലിസ് സി.ഐ വി.എസ് ഷാജുവിനെതിരെ വകുപ്പുതല നടപടിയുണ്ടണ്ടാകും.
യുവതിയുടെ പരാതി സംബന്ധിച്ച് ആലുവ ഡിവൈ.എസ്.പി കെ.ജി ബാബുകുമാറിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സി.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി എന്നതിനാല്‍ ഡി.ജി.പിയാണു നടപടിയെടുക്കേണ്ടത്. ഇതോടൊപ്പം തുടരന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറും. ഹോം നഴ്‌സിങ് സ്ഥാപനത്തിലെ ജീവനക്കാരിയായ 32 കാരിയുടെ പരാതിയെ തുടര്‍ന്നാണ് നെടുമ്പാശ്ശേരി സി.ഐക്കെതിരെ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് ഹോം നഴ്‌സിങ് സ്ഥാപനത്തില്‍ സി.ഐയെത്തിയപ്പോള്‍ പരിചയക്കാരിയായ ഉടമയുണ്ടണ്ടായിരുന്നില്ല.
ഈ സമയം ഓഫിസിലെ റിസപ്ഷനില്‍ ഉണ്ടായിരുന്ന ജീവനക്കാരിയെ സി.ഐ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നാണു പരാതി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവില്‍ താല്‍ക്കാലികമായി നെടുമ്പാശ്ശേരി സി.ഐയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് സി.ഐ ഹോം നഴ്‌സിങ് സ്ഥാപന ഉടമയുമായി പരിചയപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."