മുത്തൂറ്റ് ഫൈനാന്‍സ് കൊള്ള: കാഷ്യറടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: അരുപ്പുകോട്ടയിലെ പന്തല്‍കുടി മെയിന്‍ ബസാറിലുള്ള മുത്തൂറ്റ് ഫൈനാന്‍സ് സ്ഥാപനം കൊള്ളയടിച്ച സംഭവത്തില്‍ കാഷ്യറടക്കം അഞ്ചുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ഒന്നരക്കോടിയിലധികം രൂപയുടെ സ്വര്‍ണാഭരണങ്ങളും അഞ്ചുലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തിലാണ് അറസ്റ്റ്. രണ്ടുപേരെക്കൂടി പിടികിട്ടാനുണ്ട്.
കാഷ്യര്‍ വിഗ്‌നേശ്വരന്റെ (28) നിര്‍ദേശപ്രകാരമാണ് കൊള്ളനടത്തിയതെന്നു മറ്റു പ്രതികള്‍ പറഞ്ഞതായി എസ്.പി വിജയേന്ദ്ര ബിഫാരി പറഞ്ഞു. വേല്‍രാജ് (30), സുഹൃത്തുക്കളായ വിജയകുമാര്‍ (27), ആമജം (35), കണ്ണന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ കൊള്ളയടിച്ച അറുന്നൂറു പവന്റെ ആഭരണം, കൊള്ളയടിച്ച പണംകൊണ്ടു വാങ്ങിയ കാര്‍ തുടങ്ങിയവ പൊലിസ് കണ്ടെടുത്തു. ബാങ്കില്‍ സി.സി.ടി.വി കാമറയില്ലാത്ത കാര്യവും സെക്യൂരിറ്റി ജീവനക്കാരില്ലാത്ത വസ്തുതയും മനസിലാക്കിയ കാഷ്യര്‍ വിഗ്‌നേശ്വരന്‍ സ്ഥാപനത്തില്‍ പതിവായി ആഭരണങ്ങള്‍ പണയം വെക്കാനെത്തുന്ന വേല്‍രാജിനോട് കൊള്ളനടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."