വ്യാപാരഭവന് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: എട്ടേനാലിലെ വ്യാപാര ഭവന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസ്റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വ്യാപാരി സമൂഹം അനാഥരല്ലന്നും ശക്തമായ നേതൃത്വം ജില്ലക്കകത്തും പുറത്തും ഉള്ളവരാണന്നും ഇത് അധികാരികള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ദേശീയപാത വരുമ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും സ്ഥല ഉടമയെ പോലെ നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ യൂനിറ്റ് പ്രസിഡന്റ് പി.വി ജോസ് അധ്യക്ഷനായി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ വാസുദേവന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ വെള്ളമുണ്ട പെയിന്‍ ആന്റ് പാലിയേറ്റിവിനുള്ള വീല്‍ചെയര്‍ നല്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമണി നിര്‍വ്വഹിച്ചു. യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ജോജിന്‍.ടി.ജോയ്, ഇസ്മാലി ഉസ്മാന്, നൗഷാദ് കാക്കവയല്‍, പി.കെ സുബൈര്‍, ഓ.കെ അഹമ്മദ്, സകീന കുടുവ, മണിമ ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."