HOME
DETAILS
MAL
ടാര്‍ മിക്സിങ് പ്ലാന്റ് സമരം; സമരക്കാര്‍ക്കെതിരേ കേസ്
backup
April 10 2017 | 19:04 PM
ഗൂഡല്ലൂര്‍: ടാര്‍ മിക്സിങ് പ്ലാന്റിനെതിരേ സമരം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്.
ദേവാലയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിനെതിരേ സമരം നടത്തിയ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസ്. ദേവാലയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ പ്ലാന്റിനെതിരേ സമരം ആരംഭിച്ചിരുന്നു.
പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് മൂലം പരിസ്ഥിതി മലിനീകരത്തിനും അതുമൂലം പകര്‍ച്ചവ്യാധികള്‍ പടരാന്‍ കാരണമാകുന്നുവെന്നും പറഞ്ഞായിരുന്നു സമരം.
ഇതിനെതിരേ സമരത്തില്‍ പങ്കെടുത്ത ഒമ്പതുപേര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് പ്ലാന്റുടമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി ഒമ്പത് പേര്‍ക്കെതിരേ കേസെടുക്കാനും അന്വേഷണം നടത്താനും ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."