'സ്നേഹവീടി'ന് തുടക്കമായി
കല്‍പ്പറ്റ: സാമൂഹ്യനീതി വകുപ്പും ജില്ലാ ശിശു സംരക്ഷണ യൂനിറ്റും സംയുക്തമായി നടത്തുന്ന അവധിക്കാല പോറ്റിവളര്‍ത്തല്‍ പദ്ധതി 'സ്നേഹവീടി'ന് തുടക്കമായി. ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കള്‍ക്ക് കൂടെ നിര്‍ത്തി വളര്‍ത്താന്‍ കഴിയാത്ത സാഹചര്യമുള്ളതോ നിയമപരമായി ദത്തു നല്കാന് പറ്റാത്തതോ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ളതോ ആയ അനാഥാലയങ്ങള്‍, ശിശുമന്ദിരങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തില്‍ വളരാന്‍ അനുവദിക്കലാണ് 'സ്നേഹവീട്' പദ്ധതി. കുഞ്ഞിനെ മറ്റൊരു കുടുംബത്തിന്റ സ്നേഹത്തിലും അന്തരീക്ഷത്തിലും താല്കാലികമായി പോറ്റിവളര്‍ത്താന്‍ നല്‍കുകയാണ് ലക്ഷ്യം. എട്ടു കുട്ടികളെയാണ് വിവിധ സന്നദ്ധ കുടുംബങ്ങള്‍ക്ക് നല്‍കിയത്. മെയ് 25 വരെ കുട്ടികള്‍ ഈ രക്ഷിതാക്കളുടെ കൂടെ കഴിയും.
ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ ഡാര്ലിന് പോള്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനില തോമസ്, ജീവന് ജ്യോതി ഗേള്‍സ് ഹോം സൂപ്രണ്ട് സിസ്റ്റര്‍ ലിസ്ബല് എന്നിവര്‍ സംസാരിച്ചു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ വിക്ടര്‍ ജോണ്സണ് സ്വാഗതവും കൗണ്‍സിലര്‍ ജെയ്ന്‍ മേരി ജോസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."