ജില്ലാ ആയുര്‍വേദ ആശുപത്രി പേവാര്‍ഡ് ബ്ലോക്ക് ഉദ്ഘാടനം നാളെ
തൊടുപുഴ: കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേവാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ രാവിലെ 8.30 ന് മന്ത്രി എം.എം മണി നിര്‍വഹിക്കും.
പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യപ്രഭാഷണം നടത്തും.
പേ വാര്‍ഡിന്റെ നിര്‍മാണം ഭാരതീയ ചികിത്സ വകുപ്പിന്റെ 2014-15 ഉം 2015-16 ഉം വര്‍ഷങ്ങളിലെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. 1.10 കോടി രൂപ ചെലവഴിച്ച് എല്‍.എസ്.ജി.ഡി എന്‍ജിനീയറിങ് വിഭാഗമാണ് ബഹുനില മന്ദിരം നിര്‍മിച്ചത്. ജില്ലാ ആസ്ഥാനത്തിനോടടുത്ത് പാറേമാവില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആയുര്‍വേദ ആശുപത്രിയുടെ (അനക്സ്) പേ വാര്‍ഡ് നിര്‍മാണവും അവിടത്തെ കൗമാരഭൃത്യം യൂനിറ്റ് തുടങ്ങിയവയുടെ പ്രവര്‍ത്തന നിര്‍മാണവും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
പേ വാര്‍ഡ് മുറികളുടെയും അടുക്കള, ഔഷധ സ്റ്റോര്‍ എന്നിവയുടെയും നിര്‍മാണം പൂര്‍ത്തിയായി.
നാഷനല്‍ ആയുഷ്മിഷന് മുഖേന ഇവിടെ നടപ്പാക്കുന്ന മര്‍മ ചികിത്സക്കായുള്ള ശല്യ യൂനിറ്റും കുട്ടികളുടെ ചികിത്സക്കായുള്ള കൗമാരഭൃത്യം യൂനിറ്റിന്റെയും പ്രവര്‍ത്തനം തുടങ്ങാന്‍ നടപടി പൂര്‍ത്തിയായി.
നാഷനല്‍ ആയുഷ്മിഷന് മുഖേന ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ഓരോ പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ആയുര്‍വേദ തുടര്‍ ചികിത്സ പദ്ധതി ഉടന്‍ നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനം ഉടന്‍ നടത്തുമെന്നും ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."