ജില്ലയില്‍ വിശപ്പുരഹിത കേരളം പദ്ധതി നടപ്പിലാക്കും
പൈനാവ്: വിശപ്പ് രഹിത കേരളം എന്ന ലക്ഷ്യത്തിനായി ഈ സാമ്പത്തിക വര്‍ഷത്തില്‍ സുഭിക്ഷ എന്ന പേരില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ജില്ലയില്‍ നടപ്പിലാക്കുന്നതിനായി ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
അവശതയനുഭവിക്കുന്ന ജനവിഭാഗത്തെ കണ്ടെത്തി സൗജന്യ ഭക്ഷണം വിതരണം നടത്തുന്ന സുരക്ഷാ പദ്ധതി ജില്ലയില്‍ തൊടുപുഴയിലും ചെറുതോണിയിലും തുടക്കം കുറിക്കാന്‍ യോഗത്തില്‍ തീരുമാനമായി. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നതിനായി. സന്നദ്ധസംഘടനകളുടെയും ഹോട്ടല്‍ റെസ്റ്റോറന്റ് ഭാരവാഹികളുടെയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ സി.വി ബേബി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം.കെ റഷീദ്, ഡോക്ടര്‍ റോസക്കുട്ടി അബ്രഹാം, ബ്രദര്‍ വി.സി രാജു, പി.എ പോളി, ജി. ഗോപകുമാര്‍, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം.എന്‍ ബാബു, സജിത കെ.സി, ജോഷി എം.മാണി, പി.കെ ബിനു, സുനില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."