മുഖ്യമന്ത്രി പൊലിസ് മേധാവികളുടെ കൈയിലെ കളിപ്പാവയെന്ന് എ.ഐ ഷാനവാസ് എം.പി
കല്‍പ്പറ്റ: പ്രതികാര ബുദ്ധിയും ധാര്‍ഷ്ട്യവും മാത്രം കൈമുതലായ സര്‍ക്കാര്‍ പ്രതികാര സര്‍ക്കാരായി അധ:പതിച്ചിരിക്കുകയാണെന്ന് എം.ഐ ഷാനവാസ് എം.പി.
കേരളീയ സമൂഹത്തിന്റെ മനസ് തിരിച്ചറിയാന്‍ കഴിയാത്ത പിണറായി വിജയന് മുഖ്യമന്ത്രി എന്ന നിലയിലും, ആഭ്യന്തര മന്ത്രി എന്ന നിലയിലും സമ്പൂര്‍ണ പരാജയമാണെന്നും പൊലിസ് മേധാവികളുടെ കൈയിലെ കളിപ്പാവ മാത്രമാണെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. സമൂഹം അംഗീകരിക്കുന്ന രാഷ്ട്രീയ
നിരീക്ഷകനും പൊതു പ്രവര്‍ത്തകനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്റെ വിശ്വസ്തനുമായിരുന്ന കെ.എം ഷാജഹാനെ ജാമ്യം പോലും നിഷേധിച്ചു തുറങ്കിലടച്ച് അദ്ദേഹത്തിന്റെ വൃദ്ധ മാതാവിനെ നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കാന്‍ കാരണമാക്കിയ മുഖ്യമന്ത്രി രാഷ്ട്രീയ കേരളത്തിനാകമാനം കളങ്കമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജിഷ്ണുവിന്റെ മരണത്തിനു പിന്നിലെ മുഴുവന്‍ യഥാര്‍ഥ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും എം.ഐ ഷാനവാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."