പരിഭാഷപ്പെടുത്താന്‍ പോലുമാവാത്ത അശ്ലീലം; നമോ ടി.വിയുടെ പച്ചത്തെറി വിധിന്യായത്തില്‍ അതുപോലെ എഴുതി ജഡ്ജി- കൊറോണക്കാലമായതു കൊണ്ട് മാത്രം ജാമ്യം നല്‍കുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: നമോ ടി.വി എന്ന പേരിലുള്ള സംഘ്പരിവാര്‍ ഓണ്‍ലൈന്‍ ചാലനിലും അവതാരകയ്ക്കുമെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതി ശ്രീജ പ്രസാദ് പറഞ്ഞ പച്ചത്തെറികള്‍ ഇംഗ്ലീഷിലേക്ക് പകര്‍ത്താന്‍ വാക്കുകള്‍ പോലുമില്ലെന്നും ഇത്തരമൊരു കോടതി വിധിയില്‍ ചേര്‍ക്കാന്‍ പറ്റാത്തതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ചില ഭാഗങ്ങള്‍ ഈ വിധിയില്‍ ചേര്‍ക്കാതിരിക്കാനാകില്ലെന്നും, എനിക്ക് അശ്ലീല പരാമര്‍ശങ്ങള്‍ അതുപോലെ പരിഭാഷപ്പെടുത്താന്‍ കഴിയില്ലെന്നും ചില വാക്കുകള്‍ക്ക് ശരിയായ ഇംഗ്ലീഷ് പരിഭാഷ ഇല്ലെന്നും ഹൈക്കോടതി ജഡ്ജ് വിധിന്യായത്തില്‍ പറഞ്ഞു. വിധിന്യായത്തില്‍ ആ തെറി മുഴുവനായും അതുപോലെ മലയാളത്തില്‍ ചേര്‍ക്കുകയും ചെയ്തു.
അങ്ങേയറ്റം അശ്ലീകരവും ആഭാസകരവുമായ വാക്കുകളാണ് പ്രതി ശ്രീജ പ്രസാദില്‍ നിന്നുണ്ടായതെന്ന് കോടതി വിമര്‍ശിച്ചു. പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിയില്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും ശ്രീജ പ്രസാദിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമ്മതിച്ചു. കട്ടാലറയ്ക്കുന്ന അശ്ലീല വാക്കുകളില്‍ ശ്രീജാ പ്രസാദ് ഖേദിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു.
കേസില്‍ പൊലിസ് അന്വേഷണത്തിന് കോടതി ഉത്തരവിടുകയും ചെയ്തു. കുറ്റം ആവര്‍ത്തിച്ചാല്‍ അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തണം. കൊറോണ കാലമായതിനാലാണ് ജാമ്യം നല്‍കുന്നത്.
അപൂര്‍വ്വ നടപടി എന്നോണം ഇത്തരം വിദ്വേഷ പ്രചാരണത്തിനെതിരെ നിയമനിര്‍മ്മാണത്തിനും നടപടിക്കുമായി വിധി പകര്‍പ്പ് ഡി.ജി.പിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും നല്‍കും. ഓണ്‍ലൈന്‍ രംഗത്തെ വിദ്വേഷ പ്രചരണത്തിനെതിരെ നിയമനിര്‍മാണം നടത്തണമെന്നും സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."