HOME
DETAILS

ചെമ്പ്ര എസ്റ്റേറ്റ് സമരം: തൊഴിലാളികള്‍ ഇന്ന് തോട്ടം ഭൂമി അളന്നെടുക്കും

  
backup
April 10 2017 | 19:04 PM

%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82


മേപ്പാടി: ആറ് മാസത്തോളമായി അടഞ്ഞ് കിടക്കുന്ന ചെമ്പ്ര ഫാത്തിമാ ഫാംസ് എസ്റ്റേറ്റ് ഇന്ന് തൊഴിലാളികള്‍ അളന്ന് തിരിച്ച് അവകാശം സ്ഥാപിക്കും. രാവിലെ എട്ട് മണിക്കാണ് സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്‍ പ്രവേശിക്കുക. തോട്ടത്തില്‍ ഏര്‍പെടുത്തിയ ലോക്കൗട്ട് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു തൊഴിലാളി കുടുംബത്തിന് 20 സെന്റ് വീതം ഭൂമി അളന്ന് നല്‍കാനാണ് സമരസമിതിയുടെ തീരുമാനം.
 2016 ഒക്ടോബര്‍ 27നാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് എസ്റ്റേറ്റ് ലോക്കൗട്ട് ചെയ്തത്. തുടര്‍ന്ന് കമ്പനി നടപടിക്കെതിരേ വിവിധ തരത്തിലുള്ള സമരങ്ങളും ആറ് തവണ ചര്‍ച്ചകളും നടത്തിയെങ്കിലും മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായിരുന്നില്ല.  
ഏറ്റവും ഒടുവിലായി തൊഴില്‍ മന്ത്രിയായിരുന്ന ടി.പി രാമകൃഷ്ണന്റെ മധ്യസ്ഥതയില്‍ തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ ഒരാഴ്ചക്കുള്ളില്‍ തോട്ടം തുറക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചത്. എന്നാല്‍ ഇതുവരെ തുടര്‍ നടപടി ഉണ്ടായിട്ടില്ല. രണ്ട് മാസത്തെ ശമ്പളവും ഒരു വര്‍ഷത്തെ ബോണസും കുടിശികയാക്കിയാണ് തോട്ടം അടച്ചത്. എന്നാല്‍ ചര്‍ച്ചകളെ തുടര്‍ന്ന് ഒരു മാസത്തെ ശമ്പളം മാനേജമെന്റ് വിതരണം ചെയ്തിരുന്നു.
എസ്‌റ്റേറ്റ് തുറക്കാന്‍ നടപടികളുണ്ടാകാതായതോടെ കഴിഞ്ഞ ജനുവരി അവസാനത്തില്‍ തൊഴിലാളികള്‍ തോട്ടത്തില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചിരുന്നു. തുടര്‍ന്ന് ഏപ്രില്‍ ആദ്യവാരത്തില്‍ ഫാത്തിമാ ഫാംസ് എസ്റ്റേറ്റ് കോഴിക്കോട് ഹെഡ് ഓഫിസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തോട്ടം തുറക്കുന്നതിന് തടസമായി മാനേജ്‌മെന്റ് പറയുന്നത്. മൂന്ന് ഡിവിഷനുകളിലായി മുന്നൂറ്റി അന്‍പതോളം തൊഴിലാളികളാണ് ഉള്ളത്. ഇതില്‍ ഒരു ഡിവിഷന്‍ മാത്രം നിലനിര്‍ത്തി ബാക്കി രണ്ടെണ്ണം പൂട്ടി അതിലൂടെ തൊഴിലാളികളുടെ എണ്ണം കുറക്കാനാകുമെന്ന് കമ്പനി കണക്ക് കൂട്ടുന്നു. ഇത് തൊഴിലാളികള്‍ അംഗീകരിക്കാനും തയാറല്ല.
എന്നാല്‍ ചെമ്പ്ര എസ്റ്റേറ്റ് സമരത്തില്‍ ട്രേഡ് യൂനിയനുകളും ജനപ്രതിനിധികളും തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ജില്ലയില്‍ തോട്ടം മേഖലയിലെ സമരങ്ങളില്‍ ഒറ്റക്ക് നില്‍ക്കുന്ന സി.ഐ.ടി.യു ചെമ്പ്ര എസ്റ്റേറ്റ് സമരത്തില്‍ സംയുക്ത ട്രേഡ് യൂനിയനൊപ്പമാണ്. ഇത് സമരം സര്‍ക്കാരിനെതിരേ തിരിക്കുന്നത് തടയാനാണെന്ന ആരോപണമുയരുന്നുണ്ട്.
കൂടാതെ മുന്‍പ് എസ്റ്റേറ്റ് ഭൂമി കൈയേറി അളന്ന് അവകാശം സ്ഥാപിക്കാന്‍ തൊഴിലാളികള്‍ തീരുമാനിച്ചിരുന്നെങ്കിലും സമരത്തിന്റെ തലേദിവസം മന്ത്രി തല ചര്‍ച്ച നടത്തുമെന്ന് എം.എല്‍.എ സി.കെ ശശീന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചിരുന്നു.
തുടര്‍ന്ന് ഭൂമി അളക്കല്‍ ഒഴിവാക്കി തൊഴിലാളികള്‍ കുടില്‍കെട്ടി സമരം തുടരുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും കാര്യമായ തീരുമാനമുണ്ടായിരുന്നില്ല. ഇതിനകം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ സമരപ്പന്തലിലെത്തി നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നിട്ടില്ല.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  6 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  6 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  6 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  6 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  7 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  7 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  8 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  8 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  8 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago