HOME
DETAILS
MAL
ബഹ്റൈനില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; രാജ്യത്ത് രോഗബാധിതരാകുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധന
backup
May 12 2020 | 13:05 PM
മനാമ: ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരണപ്പെട്ടു. 80 വയസുള്ള ബഹ്‌റൈൻ പൗരനാണ് മരിച്ചതെന്ന് ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതോടെ ബഹ്‌റൈനിൽ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒമ്പതായി. അതിനിടെ ബഹ്റൈനില്‍ കോവിഡ് ബാധിതരാകുന്ന പ്രവാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച മാത്രം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് സ്ഥിരീകരിച്ച 173 കോവിഡ് പോസിറ്റീവ് കേസുകളില്‍ 121ഉം പ്രവാസികളായ വിദേശി തൊഴിലാളികളാണ്. ഇവരില്‍ മലയാളികളുടെ എണ്ണം എത്രയെന്ന് വ്യക്തമല്ല. ഇത് ചൊവ്വാഴ്ച പ്രാദേശിക സമയം 1.30വരെയുള്ള കണക്കാണ്.
നിലവില്‍ രാജ്യത്ത് കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3218 ആയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതേ സമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നത് ആശ്വാസകരമാണ്. ചൊവ്വാഴ്ച മാത്രം 30 പേരാണ് രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 2182 ആയി ഉയര്‍ന്നു.
ബഹ്റൈനില്‍ ഇതിനകം 196128 പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായും രാജ്യത്ത് രോഗ പ്രതിരോധ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."