ലോകകപ്പ് ആവേശത്തെ പെന്‍സില്‍ തുമ്പിലാക്കി സൂരജ് കുമാര്‍
വടക്കാഞ്ചേരി : കോഴിമുട്ട തോടില്‍ വിസ്മയ ചിത്രങ്ങള്‍ വരച്ച് ഏഷ്യന്‍ രാജ്യങ്ങളുടെ നെറുകയില്‍ ഇടം പിടിച്ച വടക്കാഞ്ചേരി നടുത്തറ സ്വദേശി സൂരജ് കുമാര്‍ ലോകകപ്പ് മാതൃക പെന്‍സില്‍ തുമ്പില്‍ തീര്‍ത്തു വീണ്ടും വിസ്മയമാകുന്നു.
കടലാസ് പെന്‍സിലിന്റെ തുമ്പിലാണ് ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ആരാധനയോടെ കാണുന്ന ലോകകപ്പ് അതി മനോഹരമായി തീര്‍ത്തിട്ടുള്ളത്.
അതീവ സൂക്ഷ്മതയോടെ ചെയ്യേണ്ട ഈ പ്രവര്‍ത്തിയില്‍ വിജയിച്ചതോടെ അതു വടക്കാഞ്ചേരിയുടെ കൂടി അഭിമാന നിമിഷമാവുകയാണ്. നേരത്തെ മുട്ട തോടില്‍ നടത്തിയ സൂക്ഷ്മ ചിത്രരചനക്കു സൂരജ് കുമാറിനെ ഗിന്നസ് റെക്കോര്‍ഡ് തേടിയെത്തിയിട്ടുണ്ട്.
ഗാന്ധിജി, യേശുദേവന്, പിണറായി വിജയന് തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം ലോകപ്രശസ്തമായ ചിത്രങ്ങളും സൂരജ് കുമാര്‍ മുട്ടയ്ക്കുള്ളിലെ തോടില്‍ പകര്‍ത്തിയിട്ടുണ്ട്.
യേശുദേവന്റെ അന്ത്യ അത്താഴം ഇതില്‍ സുപ്രസിദ്ധമായ രചനയാണ്. നടുത്തറ ചൂല്പുറത്ത് വീട്ടില്‍ പരേതനായ കുമാരന്റേയും സുമിത്രയുടേയും മകനാണു സൂരജ് കുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."