ഭൂമിയിടപാട്: അന്വേഷണം നിഷ്പക്ഷമല്ലെങ്കില്‍ ഇടപെടുമെന്ന് വൈദിക സമിതി
കൊച്ചി: വിവാദമായ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണമുണ്ടായില്ലെങ്കില്‍ ഇടപെടുമെന്ന് വൈദികസമിതി. ഭൂമിയിടപാടിലെ എല്ലാ തട്ടിപ്പുകളും പുറത്തുകൊണ്ടുവരണം. ആരെയെങ്കിലും രക്ഷിക്കാനാവരുത് അന്വേഷണമെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു. വത്തക്കാനില്‍ നിന്നും നേരിട്ടുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അതിരൂപതയുടെ സാമ്പത്തിക ഇടപാടുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് വത്തിക്കാന്‍. ഇതിനായി ഒരു സ്വതന്ത്ര്യ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും റിപ്പോര്‍ട്ട് വത്തിക്കാന് രഹസ്യസ്വഭാവത്തില്‍ സമര്‍പ്പിക്കണമെന്നും അറിയിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ പ്രവര്‍ത്തനം സംബന്ധിച്ച പ്രതിമാസ റിപ്പോര്‍ട്ട് നല്‍കണമെന്നും അലഞ്ചേരിയുടെ നിര്‍ദേശപ്രകാരമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നിയമനമെന്നും വത്തിക്കാന്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വിവാദമായ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഭരണചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. പുതിയ അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ആലഞ്ചേരിയെ മാറ്റാനായി ഉത്തരവിട്ടത്. പാലക്കാട് രൂപതാ മെത്രാനായ മാര്‍ ജേക്കബ് മനത്തോടത്തിനെയാണ് നിയമിച്ചത്. അതേസമയം, എറണാകുളം അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലിത്തന്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. എന്നാല്‍, ഭരണ ചുമതലയുണ്ടായിരിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."