സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധം: എം.എല്‍.എ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു
കാസര്‍കോട്: കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ഇന്നലെ രാവിലെ എട്ടുമണിയോടെ ട്രെയിന്‍ കാസര്‍കോട് സ്റ്റേഷനിലെത്താറായപ്പോഴാണ് യാത്രക്കാരനായ എം.എല്‍.എ ചങ്ങല വലിച്ച് നിര്‍ത്തിച്ചത്. ഇതോടെ മുസ്‌ലിം ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്നില്‍ കുത്തിയിരുന്നു. റെയില്‍വേ പൊലിസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.
നിയമസഭാ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കണ്ണൂരില്‍ നിന്നാണ് എം.എല്‍.എ ട്രെയിനില്‍ കയറിയത്. ഈ ട്രെയിനിന് കാസര്‍കോട് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലേക്ക് മുസ്‌ലിം ലീഗ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് എം.എല്‍.എയുടെ പ്രതിഷേധം. ഇതറിഞ്ഞതോടെ ലീഗ് പ്രവര്‍ത്തകര്‍ ട്രെയിനിന് മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.
അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ അപായച്ചങ്ങല വലിക്കാന്‍ പാടുള്ളൂവെന്നും അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അത്യാവശ്യമായതുകൊണ്ടാണ് അപായച്ചങ്ങല വലിച്ച് നിര്‍ത്തിച്ചതെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രതികരിച്ചു. സംഭവത്തില്‍ എം.എല്‍.എയടക്കം100 ഓളം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ റെയില്‍വേ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."