HOME
DETAILS
MAL
മേപ്പയ്യൂരില്‍ കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ട് ആഴ്ചകള്‍ ആ'ശങ്ക' നീക്കാന്‍ നടപടി വേണം
backup
June 23 2018 | 04:06 AM
മേപ്പയ്യൂര്‍: നഗരത്തിലെത്തുന്ന നിരവധി യാത്രക്കാര്‍ക്ക് ആശ്രയമായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് അടച്ചിട്ടിട്ട് ആഴ്ചകളായിട്ടും തുറക്കാന്‍ നടപടിയില്ല. നെല്യാടി റോഡില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് അധീനതയിലുള്ള കംഫര്‍ട്ട് സ്റ്റേഷനാണ് മൂന്നാഴ്ചയിലധികമായി അടച്ചിട്ടിരിക്കുന്നത്.
സെപ്റ്റിക്ക് ടാങ്ക് ലീക്കായതിനാല്‍ കംഫര്‍ട്ട് സ്റ്റേഷന് ഇനി ഒരു അറിയിപ്പ് ഉണ്ടണ്ടാകുന്നതുവരെ തുറന്നു പ്രവര്‍ത്തിക്കുന്നതല്ല എന്നുള്ള നോട്ടിസ് കംഫര്‍ട്ട് സറ്റേഷനില്‍ പതിച്ചിട്ടുണ്ടണ്ട്.
ഇത് മേപ്പയ്യൂര്‍ ടൗണിലെ വ്യാപാരികള്‍, ടാക്സി തൊഴിലാളികള്‍, യാത്രക്കാര്‍ എന്നിവരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. അതേസമയം കംഫര്‍ട്ട് സ്റ്റേഷന് പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കാത്ത അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."