HOME
DETAILS

തിക്കോടി പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം

  
backup
June 23 2018 | 04:06 AM

%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3

 

പയ്യോളി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി തിക്കോടി പഞ്ചായത്തില്‍ ജോലി ചെയ്യുന്ന എം.പി ഷീബയുടെ ജോലി കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിക്കോടി പഞ്ചായത്ത് ഭരണസമിതിയില്‍ തര്‍ക്കം.
കഴിഞ്ഞ വര്‍ഷവും ഷീബയുടെ കരാര്‍ പുതുക്കുന്ന വിഷയം ഭരണസമിതിയില്‍ ചര്‍ച്ചക്കെടുത്തപ്പോഴും വാക്കേറ്റമുണ്ടാവുകയും ഒടുവില്‍ കരാര്‍ പുതുക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി ഷീബ തിക്കോടി പഞ്ചായത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിനാല്‍ ഇവരെ അകാരണമായി പിരിച്ചുവിടുന്നത് ശരിയല്ലെന്നാണ് ഭൂരിപക്ഷ ത്തിന്റെയും അഭിപ്രായം. കഴിഞ്ഞ രണ്ട് ഭരണസമിതി യോഗങ്ങളിലും ഷീബയുടെ വിഷയം അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ചര്‍ച്ചക്കെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ഷീബയുടെ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷവും ഇതേ നിലപാട് തന്നെയായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള മുസ്‌ലിം ലീഗ് അംഗങ്ങള്‍ മാനുഷിക പരിഗണന നല്‍കണമെന്ന നിലപാട് എടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കരാര്‍ പുതുക്കിയത്. യു.ഡി.എഫിലെ കരാര്‍ പ്രകാരം പ്രസിഡന്റിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ഷീബയുടെ വിഷയം ഭരണസമിതിക്ക് മുന്‍പാകെ വീണ്ടും എത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago