20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കൊവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യവര്‍ഗം, വ്യവസയാ ലോകം തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കും പാക്കേജെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിക്കും.
'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്' എന്ന പേരിലാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജി.ഡി.പിയുടെ 10 ശതമാനമാണ് പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു.
നാലാം ഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു
കൊവിഡ് കുറേ കാലത്തേക്ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ കൊവിഡിനെ ചുറ്റി നമുക്ക് ജീവിതം തുടരാനാവില്ല. നമ്മള് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് പോകും. എന്നാല്‍ ഇതിന്റെ നിയമങ്ങള്‍ വ്യത്യസ്തമായിരിക്കുമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."