ഹരിതകേരളം: മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക പ്രോജക്ടുകളുമായി കുടുംബശ്രീ
കൊല്ലം: പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി എല്ലാ ഗ്രാമ-വാര്‍ഡ് സഭകളിലും കുടുംബശ്രീയുടെ പ്രത്യേക പ്രോജക്ടുകള്‍ സമര്‍പ്പിക്കുമെന്ന് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഹരിതകേരളം മിഷന്റെ ഭാഗമായി പ്ലാസ്റ്റിക്കിന് പകരമായി ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂനിറ്റുകള്‍ക്ക് മുഖ്യ പരിഗണന നല്‍കും. ഇതിനായി ജില്ലയില്‍ 50 പേപ്പര്‍ബാഗ് തുണിസഞ്ചി യൂനിറ്റുകള്‍ ആരംഭിക്കും. ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കും.
വിവിധ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികള്‍ നടത്തി, അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സംഘകൃഷി വ്യാപിപ്പിക്കും. ഗ്രീന്‍ ടെക്നീഷ്യന് യൂണിറ്റ്, മൊബൈല്‍ ഹോം ക്ലീനിംഗ് യൂണിറ്റ്, ഭക്ഷ്യ സംസ്കരണ യൂണിറ്റ്, തുടങ്ങി വിപുലമായ പദ്ധതികള്‍ സമര്‍പ്പിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും.
ഇതിനായി വാര്‍ഡ് അംഗങ്ങളുടെ സഹായത്തോടെ കുടുംബശ്രീ തിരഞ്ഞെടുത്ത അംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കി. ഈ അജന്‍ഡ വച്ച് അടുത്തയാഴ്ച്ച പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."