HOME
DETAILS
MAL
സഊദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
backup
May 12 2020 | 17:05 PM
റിയാദ്: സഊദിയിൽ സ്വകാര്യ, സർക്കാർ, പൊതു മേഖലകളിൽ സർക്കാർ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റമദാന്‍ 21 ന് വ്യാഴാഴ്ച ജോലി അവസാനിക്കുന്നതു മുതല്‍ ആരംഭിക്കുന്ന അവധിക്ക് ശേഷം പിന്നീട് ശവ്വാല്‍ എട്ട് ഞായറാഴ്ചയാണ് ജോലിക്കെത്തേണ്ടത്. സ്വകാര്യ മേഖലയിൽ തൊഴിൽ നിയമം അനുസരിച്ചുള്ള ലീവ് റമദാന്‍ 29 ന് തുടങ്ങി നാലു ദിവസമാണുണ്ടാകുക.
തൊഴില്‍ നിയമത്തിലെ 112-ാം വകുപ്പ് പ്രകാരം പെരുന്നാളുകളിൽ പൂര്‍ണ വേതനത്തോടെ അവധി പ്രയോജനപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും അവകാശമുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവര്‍ത്തിച്ച് ഉണര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."