HOME
DETAILS
MAL
ശങ്കരമംഗലത്ത് വയല്‍ നികത്തുന്നതായി പരാതി
backup
April 10 2017 | 20:04 PM
ചവറ: അധികൃതരുടെ ഒത്താശയോടെ ശങ്കരമംഗലം ഭാഗത്ത് വ്യാപകമായി വയല്‍ നികത്തുന്നതായി പരാതി. ശങ്കരമംഗലം ക്ഷേത്രത്തിന് കിഴക്കുവശമുള്ള വയലാണ് മണ്ണിട്ട് നികത്തി വരുന്നത്. തിരുവനന്തപുരം സ്വദേശിയുടെ പേരിലുള്ള 16 സെന്റ് നിലമാണ് ഐ.ആര്. ഇ കമ്പനിയില്‍ നിന്നുള്ള വേസ്റ്റ് മണ്ണ് ഉപയോഗിച്ച് നികത്തി തുടങ്ങിയിരിക്കുന്നത്. ശനിയും ഞായറും മറ്റ് അവധി ദിവസങ്ങളും നോക്കിയാണ് നികത്തല്‍ നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇതുവരെ വയലിന്റെ പകുതിയോളം ഭാഗം നികത്തിക്കഴിഞ്ഞിരിക്കുകയാണ്. റവന്യൂ, പൊലിസ് അധികൃതരുടെ ഒത്താശയോടെയാണ് ഇവിടം നികത്തി തുടങ്ങിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ചവറ, പന്മന വില്ലേജ് പരിധികളില്‍ നിലം നികത്തല്‍ സജീവമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."