മച്ചികൊല്ലി മട്ടം-ബേബി നഗര്‍ റോഡ് ടാറിങ് നടത്തണമെന്ന്
ഗൂഡല്ലൂര്‍: ദേവര്‍ഷോല പഞ്ചായത്തിലെ മച്ചികൊല്ലി മട്ടം-ബേബി നഗര്‍ റോഡ് ടാറിംഗ് നടത്തണമെന്നാവശ്യം ശക്തമായി. റോഡ് നിര്‍മാണം പാതിവഴിയില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പാതയില്‍ ആറ് മാസം മുമ്പ് 600 മീറ്റര്‍ റോഡ് ടാറിംഗ് നടത്തിയിരുന്നു.
500 മീറ്റര്‍ റോഡ് ഇപ്പോഴും ടാറിംഗ് നടത്താനുണ്ട്. മണ് റോഡ് മഴ പെയ്ത് ചെളിയായി മാറിയിട്ടുണ്ട്. നാട്ടുകാര്‍ ജില്ലാ കളക്ടറെ കണ്ട് നേരിട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് റോഡ് ടാറിംഗ് നടത്തിയിരുന്നത്. ഒറ്റുവയലില് നിന്ന് ബേബി നഗറിലേക്ക് പോകുന്ന റോഡ് പാതി സിമന്റ് പാതയാക്കിയിട്ടുണ്ടെങ്കിലും ശേഷിക്കുന്നത് ഇപ്പോള്‍ മണ് റോഡാണ്. മച്ചികൊല്ലി-പുഴമ്പട്ടി റോഡ് കുണ്ടും കുഴിയുമായി പാടെ തകര്‍ന്നിരിക്കുകയാണ്. ബോസ്പറ-മച്ചികൊല്ലി റോഡും തകര്‍ന്നിട്ടുണ്ട്. ഈ പാതയിലൂടെയാണ് പ്രദേശത്തെ ജനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നത്. മേഖലകളില്‍ തെരുവ് വിളക്കുകളും കത്തുന്നില്ല. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ വെളിച്ചം ഇല്ലാത്തത് വലിയ പ്രയാസമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."