സഊദിയിൽ കര്‍ഫ്യൂ ഇളവ് റമദാന്‍ അവസാനം വരെ നീട്ടി
ജിദ്ദ: സഊദിയിൽ നിലവിലുള്ള കര്‍ഫ്യൂ ഇളവ് റമദാന്‍ അവസാനം വരെ തുടരും. കഴിഞ്ഞ മാസം 17 ദിവസത്തേക്ക് പ്രഖ്യാപിച്ച കര്‍ഫ്യൂ ഇളവാണ് റദമാന്‍ 30 പൂര്‍ത്തിയാകുന്ന മെയ് 22 വരെ നീട്ടിയത്. കർശന നിയന്ത്രണങ്ങളോടെയായിരിക്കും വാണിജ്യ പ്രവർത്തനങ്ങള്‍ അനുവദിക്കുക. റമദാന്‍ 30 മുതല്‍ ശവ്വാല്‍ നാലു വരെ സമ്പൂര്‍ണ കര്‍ഫ്യൂ ആയിരിക്കും.
രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ പുറത്തിറങ്ങാവുന്നതടക്കം ഇപ്പോഴുള്ള ഇളവുകളെല്ലാം മെയ് 22 വരെ തുടരും. എന്നാല്‍ മക്കയില്‍ 24 മണിക്കൂര്‍ കര്‍ഫ്യൂ തുടരും. മെയ് 23 മുതല്‍ മെയ് 27 വരെ മുഴു സമയ കര്‍ഫ്യൂ ഉണ്ടാകും. 24 മണിക്കൂര്‍ നേരത്തേക്കുള്ള ഈ കര്‍ഫ്യൂ നീട്ടണമോ എന്ന കാര്യം ആഭ്യന്തര മന്ത്രാലയം പിന്നീട് തീരുമാനിക്കും.
ഇന്ന് ജസാനിലെ ബയ്ഷ് മേഖല പൂര്‍ണമായും 24 മണിക്കൂര്‍ നേരത്തേക്ക് അനിശ്ചിത കാലത്തേക്ക് ഐസൊലേറ്റ് ചെയ്തിരുന്നു. പാസുകളോടെ ഇളവ് നല്‍കിയവര്‍ക്കൊഴികെ ഈ മേഖലയിലേക്ക് ഇനി പ്രവേശനമുണ്ടാകില്ല. ജനങ്ങള്‍ക്ക് തൊട്ടടുത്ത കടകളില്‍ നിന്ന് വസ്തുക്കള്‍ വാങ്ങാന്‍ രാവിലെ 9നും വൈകീട്ട് അഞ്ചിനും ഇടയില്‍ പുറത്തിറങ്ങാം. വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. താമസിക്കുന്ന ഡിസ്ട്രിക്ട് വിട്ടുപോകാന്‍ പാസില്ലെങ്കില്‍ പിഴ ഈടാക്കും. അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം.
ഇന്ന് 9 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 1911 പേര്‍ക്ക്പുതുതായി അസുഖം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 264 ആയി. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 42925 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."