ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജിന്റെ പുനര്‍നാമകരണം ഇന്ന്
ശാസ്താംകോട്ട: സുവര്‍ണ ജൂബിലി പിന്നിട്ട ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളജിന്റെ പുനര്‍നാമകരണം ഇന്ന് നടക്കും. കുമ്പളത്ത് ശങ്കുപിള്ള സ്മാരക ദേസ്വംബോര്ഡ് കോളജ് എന്നാണ് പുനര്‍നാമകരണം ചെയ്യുന്നത്. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് ഇതോടെ സഫലമാകുന്നത്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും സ്വാതന്ത്രസമര നേതാവും സമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന കുമ്പളത്ത് ശങ്കുപിള്ളയുടെ നേതൃത്വത്തിലാണ് 1964ല്‍ ശാസ്താംകോട്ടയില്‍ ജൂനിയര്‍ കോളജ് ആരംഭിച്ചത്. അന്ന് മങ്കുഴി മാധവന് പ്രസിഡന്റായ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ കൊണ്ട് തീരുമാനം എടുപ്പിക്കുകയും സര്‍ക്കാരിനെ കൊണ്ട് അനുവദിപ്പിക്കുകയും പ്രാദേശിക പൊതു പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ലോക്കല്‍ കമ്മിറ്റി രൂപീകരിച്ച് പണം സ്വരൂപിക്കുകയും ചെയ്താണ് കോളജ് തുടങ്ങിയത്. നിലവില്‍ 14 ബിരുദ കോഴ്സുകളും 5ബിരുദാനന്തര കോഴ്സുകളിലുമായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നുണ്ട്.
ഇന്ന് നടക്കുന്ന പുനര്‍നാമകരണ പ്രഖ്യാപനം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് നിര്‍വഹിക്കും. ബോര്‍ഡ് അംഗം അജയ്തറയില്‍ അധ്യക്ഷനാവും. കേരളാ സമീഹ്യ നവോത്ഥാന പഠന കേന്ദ്രം കെ രാഘവന് ഉദ്ഘാടനം ചെയ്യും. കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ, ഒ രാജഗോപാല്‍ എം.എല്‍.എ, ആര് രാമചന്ദ്രന് എം.എല്‍.എ, എന്‍ വിജയന്‍പിള്ള എം.എല്‍.എ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."