കുരുക്കഴിയാനൊരുങ്ങി കല്‍പ്പറ്റ പട്ടണം: ജൂലൈ ഒന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം
കല്‍പ്പറ്റ: ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റ പട്ടണത്തിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമാവുന്നു.
ജൂലൈ ഒന്നുമുതല്‍ പരിഷ്‌കരിച്ച പാര്‍ക്കിങ് സംവിധാനങ്ങള്‍ പ്രാബല്ല്യത്തില്‍ വരും. നഗരസഭാ ട്രാഫിക് അഡൈസ്രറി ബോര്‍ഡ് ആവിഷ്‌കരിച്ച ഗതാഗത പരിഷ്‌കരണം വ്യാപാരി പ്രതിനിധികളും മോട്ടോര്‍ തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള കല്‍പ്പറ്റയിലെ ഗതാഗത കുരുക്കഴിയാന്‍ പോകുന്നത്. അടുത്ത ദിവസം നടക്കുന്ന നഗരസഭാ കൗണ്‍സില്‍ യോഗം കൂടി പരിഷ്‌കരണത്തിന് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. ഇന്നലെ നടന്ന ട്രാഫിക് അഡൈ്വസറി ബോര്‍ഡ് യോഗത്തില്‍ തഹസില്‍ദാര്‍, കലക്ടറുടെ പ്രതിനിധി, ആര്‍.ടി.ഒ, പൊലിസ്, ട്രാഫിക് പൊലിസ്, പി.ഡബ്ല്യു.ഡി, എന്‍.എച്ച് അതോരിറ്റി, കെ.എസ്.ആര്‍.ടി.സി, ബി.ഒ.ടി അടക്കമുള്ള വകുപ്പുകളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൊഴിലാളി യൂനിയന്‍ പ്രതിനിധികളും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികളും പങ്കെടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷകയായ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ രാധാകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി മറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."