കേരളത്തില്‍ സര്‍ക്കാറിന്റെ കരുതലും വിദേശത്ത് കെ.എം.സി.സി.സി.യുടെ കരുത്തും ഞാന്‍ അനുഭവിച്ചു
ഖത്തറില്‍ നിന്നും കേരളത്തിലെത്തിയ പ്രവാസിയായ റാഷിദിന്റെ എഫ്.ബി കുറിപ്പ്
മെയ് 10ന് പുലര്‍ച്ചെ ഖത്തറില്‍ നിന്നുള്ള ആദ്യ വിമാനത്തിലാണ് ഞാനും സുഹൃത്ത് അര്‍ഷാദ് കൊടിയത്തൂരും അവന്റെ വൈഫും കൊച്ചിയില്‍ എത്തിയത് . ഞങ്ങളെ നാട്ടില്‍ എത്തിച്ച ഇന്ത്യന്‍ ഗവര്‍മെന്റിനും ഖത്തര്‍ എംബസിയോടും ഒരുപാട് നന്ദി.
Icc ഖത്തര്‍ 183 യാത്രക്കാരുടെ ഒരു വാട്‌സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യാത്രക്കാരുടെ എല്ലാ സംശയത്തിനുമുള്ള മറുപടികള്‍ തലേ ദിവസം മുതല്‍ ക്ലിയര്‍ ചെയ്യുന്നുണ്ടായിരുന്നു .
airportil നല്‍കേണ്ട ഫോമുകളുടെ pdf അയച്ച് തന്നിട്ട് വീടുകളില്‍ നിന്ന് തന്നെ പൂരിപ്പിച്ചെടുക്കാന്‍ പറഞ്ഞത് കൊണ്ട് വലിയൊരു തിരക്ക് ഒഴിവായി.
എയര്‍പോര്‍ട്ടില്‍ നിന്ന് kmcc നാദാപുരം കമ്മിറ്റിയുടെയും ഇന്ത്യനെംബസിയുടെയും സേഫ്റ്റി കിറ്റ് എല്ലാ യാത്രക്കാര്‍ക്കും നല്‍കുന്നുണ്ടായിരുന്നു .ജീവിതത്തിലാദ്യമായി തിരക്കൊഴിഞ്ഞ ഖത്തര്‍ ഇമ്മിഗ്രേഷനും കണ്ടു.
നേരത്തെ എത്തിയത് കാരണം ഇമിഗ്രേഷന്‍ കഴിഞ്ഞിട്ടും മൂന്ന് മണിക്കൂറോളം സമയം കാത്തിരിക്കാനുള്ളത് കൊണ്ട് ആളൊഴിഞ്ഞ ഏരിയയില്‍ പോയി ഇരുന്നു .
യാത്രക്കാര്‍ കയറുന്നതിനു മുന്പ് തന്നെ ഫ്‌ലൈറ്റില്‍ ഓരോ സീറ്റിലും ചെറിയ ഭക്ഷണപ്പൊതിയും വെള്ളവും സജ്ജമാക്കിയിരുന്നു...
ലാന്ഡിങ്ങിനടെ സുഹൃത്തിനെ ഭാര്യക്ക് ചെറിയ വയറു വേദന വന്നു ലാണ്ടിങ്ങ് കയിഞ്ഞ ഉടനെ അവരെ കളമശേരി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി .
പിന്നെ എടുത്തു പറയേണ്ടത് കേരള സര്‍ക്കാരിന്റെ മുന്‍കരുതല്‍ ആണ്.
ഇമ്മിഗ്രേഷന്‍ ഒക്കെ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കി . ലഗേജ് ചെക്കിംഗ് കഴിഞ്ഞു നേരെ ബസിലേക്ക് ഓരോ ഡിസ്ട്രിക്ടിനും പ്രത്യേകം തയ്യാറാക്കിയ ബസ് വെയിറ്റ് ചെയ്ത് നില്‍ക്കുന്നുണ്ടായിരുന്നു. കോഴിക്കോടേക്കുള്ള 3ാം നമ്പര്‍ ബസില്‍ ഞങ്ങള്‍ മൂന്ന് പേര്‍ മാത്രം .
ഫുഡ് വെള്ളം എല്ലാം കേരള പോലീസ് തന്നു. കൊച്ചി എയര്‍പോര്‍ട്ട് മുതല്‍ കോഴിക്കോട് വരെ പോലീസ് എസ്‌കോര്‍ട്ടും.
ഞങ്ങള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കിയത് NIT ചാത്തമംഗലം ആണ്
വന്നപ്പൊ തന്നെ bsnl sim , mobile ചാര്‍ജ് ചെയ്യാനുള്ള അഡാപ്റ്റര്‍ എല്ലാം തന്ന് റൂം വരെ ഒരാള്‍ കൂടെ വന്നു .
മുന്പ് എപ്പൊഴെലും ഹോസ്റ്റല്‍ ജീവിതാനുഭവമുള്ളൊരാള്‍ക്ക് ഈ quarantine കാലം നല്ലൊരനുഭവമായിരിക്കും
ബക്കറ്റ് ,പാട്ട,സോപ്പ്,സോപ്പ്‌പൊടി,ബ്രഷ്,പേസ്റ്റ്,തോര്‍ത്ത്,പ്ലേറ്റ്,ഗ്ലാസ്,ന്യൂസ്‌പേപ്പര്‍,മാസ്‌ക്,സാനിറ്റൈസര്‍,കുടിവെള്ളം,ടിഷ്യൂ
തുടങ്ങി ഒരാള്‍ക്ക് വേണ്ടതെല്ലാം അവിടെ റെഡിയായിരുന്നു.
(ഭക്ഷണത്തിന്റെ കാര്യത്തിലായിരുന്നു മറ്റൊരു ടെന്‍ഷന്‍ പക്ഷെ നോമ്പെടുക്കുന്നവര്‍ക്ക് നോമ്പ് തുറക്കാനും അത്താഴത്തിനും അല്ലാത്തവര്‍ക്ക് മൂന്ന് നേരവും കൃത്യമായി ഭക്ഷണപ്പൊതികള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ എത്തിച്ചു തന്നു)
സാധന്ദളെല്ലാം ഒതുക്കി വെച്ച് റൂം സെറ്റ് ചൈത് ഹോസ്പിറ്റലില്‍ പോയ സുഹൃത്തിനെ വിളിച്ചപ്പൊഴാണ് ശെരിക്കും ഞെട്ടിയത് അവനെയും വൈഫിനെയും കൊണ്ട് gov ambulance ?? വീട്ടിലേക്ക് പുറപ്പെട്ടൂന്ന് അതും ഒരു രൂപ പോലും ചാര്‍ജില്ലാതെ .
ഞാന്‍ quarantine cetnre ലെത്തുന്നതിന് മുന്പ് തന്നെ എന്റെ നാട്ടിലെ assi health Inspecter വിളിച്ച് എന്റെ എല്ലാ കാര്യന്ദളും ചോദിച്ചറിഞ്ഞു .അത് കഴിഞ്ഞ വാര്‍ഡ് മെമ്പര്‍ തേക്കത്ത് ഉമ്മര്‍ക്കയും വിളിച്ച് കാര്യങ്ങളന്വേഷിച്ചു.
ഇന്ന് മൂന്നാം ദിവസം ജില്ലാ കലക്ടേറ്റില്‍ നിന്നും വിളിച്ച്
ഈ താമസത്തില്‍ satisfied ആണോന്ന് ചോദിച്ചപ്പോ സത്യത്തില്‍ ഒരു മലയാളി ആയതില്‍ അഭിമാനം തോന്നി.
ഒന്ന് ഉറപ്പിക്കാം. ഇതും നമ്മള്‍ അതിജീവിക്കും.
ഞാന്‍ ഒരു പാര്‍ട്ടിയുടെയും വാക്താവല്ല ഇതെന്റെ അനുഭവമാണ്
ഞാനനുഭവിച്ചറിഞ്ഞ കരുതലാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."