HOME
DETAILS
MAL
ബഹ്റൈനില്‍ ചൊവ്വാഴ്ച സ്ഥിരീകരിച്ച 295 കോവിഡ് രോഗികളില്‍ 181പേരും പ്രവാസികള്‍
backup
May 12 2020 | 23:05 PM
മനാമ: ബഹ്റൈനിൽ ചൊവ്വാഴ്ച സ്ഥിരീകരിച്ച 295 കോവിഡ് രോഗികളില്‍ 181പേരും പ്രവാസികളായ വിദേശ തൊഴിലാളികളെന്നു റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാത്രി പ്രാദേശിക സമയം 8.30ന് ബഹ്റൈന്‍ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് രാജ്യത്ത് പ്രവാസികളായ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നതായി സൂചന നല്‍കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഇതാണ് രാജ്യത്തെ സ്ഥിതി.
അതേ സമയം ബഹ്റൈനില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്ദ്ധനയുണ്ടാകുന്നുവെന്നതാണ് ആശ്വാസകരമാണ്.
ചൊവ്വാഴ്ച മാത്രം 40 പേർ രോഗമുക്തി നേടി. ഇതോടെ നിലവില്‍ സുഖം പ്രാപിച്ച് ആശുപത്രിവിട്ടവരുടെ എണ്ണം 2192 ആയി ഉയര്‍ന്നിട്ടുണ്ട്
ബഹ്റൈനില്‍ ഇതുവരെ 197898 പേരിലാണ് കോവിഡ് പരിശോധന നടന്നത്. ഇതില്‍ 3330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 5 പേര് മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
അതിനിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന 80 വയസുള്ള ഒരു ബഹ്റൈന്‍ സ്വദേശി കൂടി ചൊവ്വാഴ്ച മരണപ്പെട്ടതോടെ ബഹ്റൈനില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ഒമ്പതായിട്ടുണ്ട്. കോവിഡ് മൂലമല്ലാത്ത രണ്ടു മരണങ്ങളും ചൊവ്വാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."